---
title: "ഏവർക്കും സ്വാഗതം; ജമാഅത്തെ ഇസ്‌ലാമി നാദാപുരം ഏരിയ സമ്മേളനം ഒരുക്കങ്ങൾ പൂർത്തിയായി"
english_title: "Jamaat-e-Islami Nadapuram Area Conference Set for 29th"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/393343/jamaat-e-islami-nadapuram-area-conference"
published_at: "2026-11-26T21:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b085703a1e4b_jamaat-e-islami-nadapuram-area-conference.jpg"
keywords: ["JamaatEIslami", "Nadapuram", "Conference", "KeralaNews", "CommunityEvent"]
---

# ഏവർക്കും സ്വാഗതം; ജമാഅത്തെ ഇസ്‌ലാമി നാദാപുരം ഏരിയ സമ്മേളനം ഒരുക്കങ്ങൾ പൂർത്തിയായി

> **Lead Summary:** നാദാപുരം : ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് നാദാപുരം ഏരിയ സമ്മേളനം ഈ മാസം 29 -ന് നാദാപുരത്ത് നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

## Article Content

നാദാപുരം : ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് നാദാപുരം ഏരിയ സമ്മേളനം ഈ മാസം 29 -ന് നാദാപുരത്ത് നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

വൈകിട്ട് 4 മണിക്ക് നാദാപുരം ബസ് സ്റ്റാൻ്റിന് പിൻവശമുള്ള യുസി ഗ്രൗണ്ടിൽ സംസ്ഥാന കൂടിയാലോചന സമിതി അംഗം ഡോ. കൂട്ടിൽ മുഹമ്മദലി ഉദ്ഘാടനം ചെയ്യും. 1500-ഓളം ആളുകൾ സംബന്ധിക്കുന്ന പരിപാടിയിൽ ജാതി മത ഭേദമന്യേ ഏവർക്കും പങ്കെടുക്കാം. വനിതകളും സംബന്ധിക്കും.

വീഡിയോ പ്രസൻ്റേഷൻ, ഡോക്യുഫിക്ഷൻ പ്രദർശനം എന്നിവയും നടക്കും. നഗരിയിൽ മഗ്‌രിബ് നമസ്ക്കാരത്തിന് ബഷീർ മുഹ് യിദ്ദീൻ നേതൃത്വം നൽകും.

പിപി അബ്ദുറഹ്‌മാൻ, വിപി ബഷീർ, നവാഫ് പാറക്കടവ്, ആയിഷ ഹബീബ് വിവിധ സെഷനുകളിൽ സംബന്ധിക്കും. വാർത്താ സമ്മേളനത്തിൽ ഏരിയ പ്രസിഡൻ്റ് കെ. ഖാസിം, ഏരിയ വനിത കൺവീനർ ടി കെ സൈനബ, ഇ സിദ്ദീഖ് എം എ വാണിമേൽ പങ്കെടുത്തു.

Jamaat-e-Islami Hind’s Nadapuram area conference will be held on the 29th at U.C. Ground behind the Nadapuram bus stand. The event, expected to draw around 1,500 participants, will feature speeches, a video presentation, and a docufiction screening.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/393343/jamaat-e-islami-nadapuram-area-conference)