---
title: "വളയത്ത് മലവും മാലിന്യവും റോഡിലും തോട്ടിലും തള്ളിയവരെ കണ്ടെത്തിയിട്ടും കേസെടുക്കാതെ പോലീസ്; പ്രശ്നം ഒതുക്കിത്തീർക്കാൻ ശ്രമമെന്ന് ആരോപണം"
english_title: "Police Accused of Shelving Case Even After Identifying Illegal Waste Dumpers in Valayam"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/393355/valayam-illegal-waste-dumping-police-case"
published_at: "2026-11-26T23:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b08766b3ffc6_valayam-illegal-waste-dumping-police-case.jpg"
keywords: ["KeralaNews", "Valayam", "PoliceAction", "MedicalWaste", "PublicHealth"]
---

# വളയത്ത് മലവും മാലിന്യവും റോഡിലും തോട്ടിലും തള്ളിയവരെ കണ്ടെത്തിയിട്ടും കേസെടുക്കാതെ പോലീസ്; പ്രശ്നം ഒതുക്കിത്തീർക്കാൻ ശ്രമമെന്ന് ആരോപണം

> **Lead Summary:** വളയം: പൊതുജനാരോഗ്യ പ്രശ്നം ഉന്നയിച്ച് ഗ്രാമപഞ്ചായത്തംഗം പോലീസിൽ പരാതി നൽകിയിട്ടും കേസെടുക്കാതെ പോലീസ്. വളയത്ത് മലവും മാലിന്യവും റോഡിലും തോട്ടിലും തള്ളിയവരെ ഒടുവിൽ കണ്ടെത്തിയപ്പോഴും കേസെടുക്കാതെ പോലീസിന് കൈവിറക്കുന്നതായി ഡി.വൈ.എഫ്.ഐ നേതാക്കൾ ആരോപിച്ചു.

## Article Content

വളയം: പൊതുജനാരോഗ്യ പ്രശ്നം ഉന്നയിച്ച് ഗ്രാമപഞ്ചായത്തംഗം പോലീസിൽ പരാതി നൽകിയിട്ടും കേസെടുക്കാതെ പോലീസ്. വളയത്ത് മലവും മാലിന്യവും റോഡിലും തോട്ടിലും തള്ളിയവരെ ഒടുവിൽ കണ്ടെത്തിയപ്പോഴും കേസെടുക്കാതെ പോലീസിന് കൈവിറക്കുന്നതായി ഡി.വൈ.എഫ്.ഐ നേതാക്കൾ ആരോപിച്ചു.

ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രദേശത്തെ ഒരു വീട്ടിൽ ഇന്ന് വൈകിട്ട് വളയം എസ്.ഐയുടെ നേതൃത്വത്തിൽ പരിശോധന നടത്തിയിരുന്നു. പൊതുസ്ഥലത്ത് നിക്ഷേപിച്ച മാലിന്യത്തിന് സമാനമായ സാധനങ്ങൾ കിടപ്പുരോഗിയുള്ള ഈ വീട്ടിലുണ്ടെന്ന വ്യക്തമായ സൂചന ആരോഗ്യവകുപ്പ് നൽകിയിട്ടും കേസെടുക്കാൻ ഇതുവരെ പോലീസ് തയ്യാറായില്ല. പകരം മാലിന്യം തിരികെ എടുപ്പിച്ച് പ്രശ്നം ഒതുക്കിത്തീർക്കാനാണ് ശ്രമിക്കുന്നതെന്നും ഡി.വൈ.എഫ്.ഐ ആരോപിച്ചു.

മലം നിറഞ്ഞ ഡയപ്പറുകളും മരുന്നിന്റെ അവശിഷ്ടങ്ങളും സർജിക്കൽ വേസ്റ്റുകളും അടങ്ങിയ മാലിന്യങ്ങൾ നിറച്ച പ്ലാസ്റ്റിക് കവറുകൾ നിറച്ച ഭാണ്ഡക്കെട്ടാണ് ജനവാസകേന്ദ്രത്തിൽ കൊണ്ടുതള്ളിയത്.

വളയം പോലീസ് സ്റ്റേഷന് മുന്നിലൂടെ കുറുവന്തേരിയിലേക്കുള്ള താമരശ്ശേരി റോഡരികിലാണ് ദുർഗന്ധം വമിക്കുന്ന മെഡിക്കൽ മാലിന്യം കൊണ്ടുതള്ളിയത്. പീറ്റകണ്ടി മുക്കിലെ കുറ്റിക്കാടാണ് മാലിന്യനിക്ഷേപ കേന്ദ്രമാക്കിയത്. വാഹനത്തിലെത്തിയാണ് മാലിന്യം വലിച്ചെറിഞ്ഞതെന്ന് കരുതുന്നു. കഴിഞ്ഞ ദിവസം രാത്രി താമരശ്ശേരി തോട്ടിലും ഇത്തരത്തിൽ സ്കൂട്ടറിലെത്തി മാലിന്യം കൊണ്ടുതള്ളിയതായി നാട്ടുകാർ പറഞ്ഞു.

വലിയ ജനരോഷമാണ് പ്രദേശത്ത് ഉയർന്നത്. പ്രതിഷേധവുമായി നാട്ടുകാർ സംഘടിച്ചതോടെ ആരോഗ്യപ്രവർത്തകരും പോലീസും സ്ഥലത്തെത്തിയിരുന്നു. മാലിന്യത്തിൽ നിന്ന് നാദാപുരത്തെ ഒരു സർജിക്കൽ സ്ഥാപനത്തിന്റെ ബില്ലും ഒരു വിരുന്ന് സൽക്കാരത്തിന്റെ ക്ഷണക്കത്തും ലഭിച്ചിട്ടും വ്യക്തമായ തെളിവ് ശേഖരണത്തിന് പോലീസ് താൽപര്യം കാണിച്ചില്ലെന്നും നാട്ടുകാർ ആരോപിച്ചു.ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.കെ അർഷിദ് ഡിവൈഎഫ്ഐ നേതാക്കളായ അസ്മിറ, ശ്രിബിനേഷ് , ശരത്ത് കുമാർ എ, പിപി നിഖിൽ എന്നിവരുടെ നേതൃത്വത്തിൽ വളയം പോലീസ് സ്റ്റേഷനിൽ എത്തി പ്രതിഷേധിച്ചപ്പോൾ മാത്രമാണ് പൊലീസ് വീട്ടിൽ പരിശോധന നടത്താൻ തയ്യാറായതെന്നും ഡിവൈഎഫ്ഐ നേതാക്കൾ പറഞ്ഞു.

Police in Valayam are facing allegations of failing to register a case even after identifying those behind the dumping of human waste and medical garbage in public places. DYFI leaders and local residents claim authorities are trying to suppress the issue instead of pursuing proper legal action.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/393355/valayam-illegal-waste-dumping-police-case)