---
title: "ബഹുജന റാലി ഇന്ന്; വർഗീയതയ്‌ക്കെതിരെ കല്ലാച്ചിയിൽ ഇന്ന്  ബഹുജന റാലിയും പ്രകടനവും"
english_title: "Mass rally and demonstration against communalism in Kallachi today"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/39338/mass-rally-and-demonstration-against-communalism-in-kallachi-today"
published_at: "2022-04-26T08:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626763ad3cdc0_cpim.jpg"
keywords: []
---

# ബഹുജന റാലി ഇന്ന്; വർഗീയതയ്‌ക്കെതിരെ കല്ലാച്ചിയിൽ ഇന്ന്  ബഹുജന റാലിയും പ്രകടനവും

> **Lead Summary:** **നാദാപുരം : **പാലക്കാട് കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ വർഗീയതയ്‌ക്കെതിരെ മാനവികതയുടെ സന്ദേശം പകർന്ന്‌ നാട്‌ ഒരുമിക്കുന്നു.

## Article Content

**നാദാപുരം : **പാലക്കാട് കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ വർഗീയതയ്‌ക്കെതിരെ മാനവികതയുടെ സന്ദേശം പകർന്ന്‌ നാട്‌ ഒരുമിക്കുന്നു.

വർഗീയതയ്‌ക്കെതിരെ സിപിഐ എം നേതൃത്വത്തിൽ കല്ലാച്ചിയിൽ ഇന്ന് ബഹുജന റാലിയും പ്രകടനവും നടക്കും.    മത സൗഹാർദാന്തരീക്ഷം തകർക്കാനുള്ള എസ്‌ഡിപിഐ, ആർഎസ്‌എസ്‌ നീക്കത്തിനെതിരായ സിപിഐ എമ്മിന്റെ ഉറച്ച മറുപടിയായി ബഹുജന റാലിയും പ്രകടനവും മറും.

വൈകിട്ട് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്ലാച്ചിയിൽ നടക്കുന്ന പരിപാടി സംസ്ഥാന കമ്മിറ്റി അംഗം കെ കെ ലതിക ഉദ്‌ഘാടനംചെയ്യും. ഒഞ്ചിയം ഏരിയാ സെക്രട്ടറി ടി.പി ബിനീഷ് നാദാപുരം ഏരിയാ സെക്രട്ടറി പി.പി ചാത്തു തുടങ്ങിയവർ സംസാരിക്കും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/39338/mass-rally-and-demonstration-against-communalism-in-kallachi-today)