---
title: "സമര പോരാളിക്ക് ഓർമ പൂക്കൾ; പുത്തൻപുരക്കൽ കുമാരൻ്റെ സ്മരണ പുതുക്കി ജന്മനാട് "
english_title: "Flowers in memory of Samara Porali, Janmanad renewed the memory of Puthenpurakkal Kumaran"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/39339/flowers-in-memory-of-samara-porali-janmanad-renewed-the-memory-of-puthenpurakkal-kumaran"
published_at: "2022-04-26T08:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626766ea0da24_Untitled-1.jpg"
keywords: []
---

# സമര പോരാളിക്ക് ഓർമ പൂക്കൾ; പുത്തൻപുരക്കൽ കുമാരൻ്റെ സ്മരണ പുതുക്കി ജന്മനാട് 

> **Lead Summary:** **വളയം : **വാണിമേൽ വളയം ചെക്യാട് മേഖലയിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം സംഘടിപ്പിക്കുന്നതിൽ ത്വാഗോജ്ജ്വലമായ പങ്കുവഹിച്ച പോരാളി പുത്തൻപുരയ്ക്കൽ കുമാരന് ജന്മനാടിൻ്റെ സ്മരണാജ്ഞലി.

## Article Content

**വളയം : **വാണിമേൽ വളയം ചെക്യാട് മേഖലയിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം സംഘടിപ്പിക്കുന്നതിൽ ത്വാഗോജ്ജ്വലമായ പങ്കുവഹിച്ച പോരാളി പുത്തൻപുരയ്ക്കൽ കുമാരന് ജന്മനാടിൻ്റെ സ്മരണാജ്ഞലി.

സിപിഐ.എം നാദാപുരം ഏരിയാ കമ്മറ്റി അംഗമായും കർഷക തൊഴിലാളി യൂണിയൻ നേതാവുമായ പി.പി കുമാരൻ വളയം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റായും പ്രവർത്തിച്ചു.

അഞ്ചാമത് ചരമ വാർഷിക ദിനമായ ഇന്ന് ബ്രാഞ്ചുകളിൽ ചെങ്കൊടി ഉയർത്തി പ്രഭാതഭേരികൾ നടന്നു.

തുടർന്ന് വീട്ടുവളപ്പിലെ സ്മൃതി മണ്ഡപത്തിൽ പ്രകടനമായെത്തിയ നേതാക്കളും പ്രവർത്തകരും പുഷ്പാർച്ചന നടത്തി.

ഏരിയാ സെക്രട്ടറി പി.പി ചാത്തു, പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി പ്രദീഷ് , എൻ പി കണ്ണൻ, കെ.എൻ ദാമോദരൻ, എം. ദേവി എന്നിവർ സംസാരിച്ചു.പി.പി അനിൽ അധ്യക്ഷനായി. ലോക്കൽ സെക്രട്ടറി എം ദിവാകരൻ സ്വാഗതം പറഞ്ഞു.

വൈകിട്ട് ബഹുജന പ്രകടനവും കുയ്തേരിയിൽ അനുസ്മരണ സമ്മേളനവും നടക്കും. വി.പി കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്യും .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/39339/flowers-in-memory-of-samara-porali-janmanad-renewed-the-memory-of-puthenpurakkal-kumaran)