---
title: "കളിയാവേശവും പഠനമികവും കൈകോർക്കുന്നു; പേരോട് എം.ഐ.എം സ്‌കൂളിന്റെ എം ലീഗ സോക്കർ കാർണിവൽ മാതൃകാപരമെന്ന് വിദ്യാഭ്യാസമന്ത്രി"
english_title: "Sportsmanship and Academic Excellence Go Hand in Hand: M League Soccer Carnival Praised as a Model"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/393476/m-league-soccer-carnival-model-initiative"
published_at: "2026-11-27T20:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0996155d98d_m-league-soccer-carnival-model-initiative.jpg"
keywords: ["EducationMinister", "SchoolSports", "SoccerCarnival", "KeralaSchools", "StudentDevelopment"]
---

# കളിയാവേശവും പഠനമികവും കൈകോർക്കുന്നു; പേരോട് എം.ഐ.എം സ്‌കൂളിന്റെ എം ലീഗ സോക്കർ കാർണിവൽ മാതൃകാപരമെന്ന് വിദ്യാഭ്യാസമന്ത്രി

> **Lead Summary:** നാദാപുരം: കുട്ടികളുടെ കളിയാവേശത്തെ അക്കാദമിക പ്രവർത്തനങ്ങളുമായി കൂട്ടിയിണക്കുന്ന പേരോട് എം.ഐ.എം ഹയർ സെക്കൻഡറി സ്‌കൂളിന്റെ എം ലീഗ സോക്കർ കാർണിവൽ മാതൃകാപരമാണെന്ന് വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീൻ പറഞ്ഞു. സ്‌കൂളിന്റെ തനത് പരിപാടിയായ കെ.പി ഗ്രൂപ്പ് എം ലീഗ സോക്കർ കാർണിവൽ സീസൺ ആറിൻ്റെ ലോഗോ പ്രകാശനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

നാദാപുരം: കുട്ടികളുടെ കളിയാവേശത്തെ അക്കാദമിക പ്രവർത്തനങ്ങളുമായി കൂട്ടിയിണക്കുന്ന പേരോട് എം.ഐ.എം ഹയർ സെക്കൻഡറി സ്‌കൂളിന്റെ എം ലീഗ സോക്കർ കാർണിവൽ മാതൃകാപരമാണെന്ന് വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീൻ പറഞ്ഞു. സ്‌കൂളിന്റെ തനത് പരിപാടിയായ കെ.പി ഗ്രൂപ്പ് എം ലീഗ സോക്കർ കാർണിവൽ സീസൺ ആറിൻ്റെ ലോഗോ പ്രകാശനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുട്ടികളെ പഠനമികവിലേക്ക് ഉയർത്തുന്നതിനൊപ്പം ആരോഗ്യവും അച്ചടക്കവുമുള്ള വിദ്യാർഥി സമൂഹത്തെ വളർത്തിയെടുക്കാനും ഇത്തരം കായിക മത്സരങ്ങളിലൂടെ സാധിക്കുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. കെ.പി ഗ്രൂപ്പാണ് എം ലീഗ സോക്കർ കാർണിവലിന്റെ സ്‌പോൺസർഷിപ്പ് ഏറ്റെടുത്തിരിക്കുന്നത്.

ചടങ്ങിൽ സ്‌കൂൾ മാനേജർ പി.ബി. കുഞ്ഞമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. പാറക്കൽ അബ്ദുല്ല എം.എൽ.എ, മുഹമ്മദ് ബംഗ്ലത്ത്, ഹെഡ്മാസ്റ്റർ ഹാരിസ് പണാറത്ത്, നാസർ കൊടോളി, മുഹമ്മദ് എടച്ചേരി, അബ്ദുൽ ഹമീദ് മാണിക്കഞ്ചേരി, സി. അബ്ദുൽ ഹമീദ്, ഇസ്മായിൽ വാണിമേൽ, അഷ്‌റഫ് അറയിൽ, സി.ടി. ഹാരിസ്, പി.കെ. ഇസ്സുദ്ദീൻ, പി.പി. മുഹമ്മദലി, ജാഫർ തുണ്ടിയിൽ തുടങ്ങിയവർ സംബന്ധിച്ചു.

Education Minister N. Shamsudheen said the M League Soccer Carnival organized by Perod MIM Higher Secondary School is a model initiative that blends children’s enthusiasm for sports with academic development. He was speaking after unveiling the logo for the sixth season of the school’s signature event, sponsored by KP Group. The minister said such competitions help nurture healthier, more disciplined students.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/393476/m-league-soccer-carnival-model-initiative)