---
title: "കഴിവുകൾക്ക് ചിറകേകാൻ, സൗഹൃദത്തിന് നിറമേകാൻ; നാദാപുരത്ത് ‘സഹജം 2026’ മെഗാ ജില്ലാ സംഗമത്തിന് ഒരുക്കങ്ങൾ സജീവം"
english_title: "Sahajam 2026: Nadapuram Gears Up for District Meet of Students, Parents with Disabilities"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/393478/sahajam-2026-nadapuram-district-meet"
published_at: "2026-11-27T20:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b099763d28b0_sahajam-2026-nadapuram-district-meet.jpg"
keywords: ["DisabilityInclusion", "KozhikodeNews", "Sahajam2026", "SpecialEducation", "CommunityEvent"]
---

# കഴിവുകൾക്ക് ചിറകേകാൻ, സൗഹൃദത്തിന് നിറമേകാൻ; നാദാപുരത്ത് ‘സഹജം 2026’ മെഗാ ജില്ലാ സംഗമത്തിന് ഒരുക്കങ്ങൾ സജീവം

> **Lead Summary:** നാദാപുരം: കോഴിക്കോട് ജില്ലയിലെ ഭിന്നശേഷിക്കാരായ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും മെഗാ ജില്ലാ സംഗമത്തിന് ഒരുക്കങ്ങൾ സജീവമായി. 'സഹജം 2026' എന്ന പേരിൽ ഡിസംബർ അഞ്ചിന് നാദാപുരം കല്ലാച്ചിയിലെ എംഇടി കോളേജ് ക്യാമ്പസിലാണ് സംഗമം നടക്കുന്നത്.

## Article Content

നാദാപുരം: കോഴിക്കോട് ജില്ലയിലെ ഭിന്നശേഷിക്കാരായ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും മെഗാ ജില്ലാ സംഗമത്തിന് ഒരുക്കങ്ങൾ സജീവമായി. 'സഹജം 2026' എന്ന പേരിൽ ഡിസംബർ അഞ്ചിന് നാദാപുരം കല്ലാച്ചിയിലെ എംഇടി കോളേജ് ക്യാമ്പസിലാണ് സംഗമം നടക്കുന്നത്.

ജില്ലയിലെ വിവിധ ബി.ആർ.സി.കൾക്ക് കീഴിലുള്ള ഭിന്നശേഷിക്കാരായ കുട്ടികളെയും രക്ഷിതാക്കളെയും ഒരുമിപ്പിച്ച് സംഘടിപ്പിക്കുന്ന സംഗമം സൗഹൃദത്തിന്റെയും ഉൾച്ചേർക്കലിന്റെയും വലിയ വേദിയായി മാറും.

കുട്ടികളുടെ കഴിവുകൾ പ്രകടിപ്പിക്കാനും അവരുടെ കലാ-കായിക മികവുകൾക്ക് പ്രോത്സാഹനം നൽകാനും പരസ്പര സൗഹൃദവും ആത്മവിശ്വാസവും വളർത്താനുമാണ് പരിപാടി ലക്ഷ്യമിടുന്നത്.

സംഗമത്തിന്റെ വിജയകരമായ നടത്തിപ്പിനായി വിവിധ മേഖലകളിലുള്ളവരെ ഉൾപ്പെടുത്തി വിപുലമായ ഒരുക്കങ്ങളാണ് നടത്തിവരുന്നത്. സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സഫീറ മൂന്നാംകുനി നിർവഹിച്ചു.

വൈസ് പ്രസിഡണ്ട് അഡ്വ. കെ.എം. രഘുനാഥ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.കെ. റംല, പഞ്ചായത്ത് മെമ്പർമാരായ സുമയ്യ ജാബിർ, പി. മുനീർ, ഉമേഷ് പെരുവൻകര, സ്വാഗതസംഘം കൺവീനർ കെ.വി. കുഞ്ഞമ്മദ്, കുന്നുമ്മൽ ബി.പി.സി. നിസാർ എടത്തിൽ, പബ്ലിസിറ്റി കൺവീനർ എം.കെ. അഷ്റഫ്, ഫിനാൻസ് കമ്മിറ്റി ചെയർമാൻ മണ്ടോടി ബഷീർ, മറ്റു ഭാരവാഹികളായ നൗഫൽ കിഴക്കയിൽ, ഡോ. പ്രശാന്ത് ബാവ, അഷ്റഫ് കോറോത്ത്, അശ്വിൻ കുമാർ തുടങ്ങിയവർ സംസാരിച്ചു.

Preparations are underway in Nadapuram for Sahajam 2026, a mega district gathering of students with disabilities and their parents from across Kozhikode. The event will be held on December 5 at MET College campus in Kallachi and aims to promote inclusion, friendship and confidence through cultural and sports activities.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/393478/sahajam-2026-nadapuram-district-meet)