---
title: "നിർമലം പുതുയുഗ ശുചിത്വ കേരളം; നാദാപുരത്ത് ഇക്കോസെൻസ് സ്കോളർഷിപ്പ് വിതരണവും ഹരിതസഭയും സംഘടിപ്പിച്ചു"
english_title: "EcoSense Scholarships Distributed in Nadapuram Under Clean Kerala Campaign"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/393479/ecosense-scholarships-nadapuram-clean-kerala"
published_at: "2026-11-27T20:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0998adf3062_ecosense-scholarships-nadapuram-clean-kerala.jpg"
keywords: ["EcoSenseScholarship", "CleanKerala", "Nadapuram", "SanitationDrive", "GreenAssembly"]
---

# നിർമലം പുതുയുഗ ശുചിത്വ കേരളം; നാദാപുരത്ത് ഇക്കോസെൻസ് സ്കോളർഷിപ്പ് വിതരണവും ഹരിതസഭയും സംഘടിപ്പിച്ചു

> **Lead Summary:** നാദാപുരം: നിർമലം പുതുയുഗ ശുചിത്വ കേരളം ക്യാമ്പയിന്റെ ഭാഗമായി വിദ്യാർഥികൾക്കുള്ള ഇക്കോസെൻസ് സ്കോളർഷിപ്പ് വിതരണം, ഹരിതസഭ, ശുചിത്വ പഠനോത്സവം എന്നിവ സംഘടിപ്പിച്ചു. നാദാപുരം ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഫീറ മൂന്നാംകുനി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അഡ്വ. രഘുനാഥ് അധ്യക്ഷത വഹിച്ചു.

## Article Content

നാദാപുരം: നിർമലം പുതുയുഗ ശുചിത്വ കേരളം ക്യാമ്പയിന്റെ ഭാഗമായി വിദ്യാർഥികൾക്കുള്ള ഇക്കോസെൻസ് സ്കോളർഷിപ്പ് വിതരണം, ഹരിതസഭ, ശുചിത്വ പഠനോത്സവം എന്നിവ സംഘടിപ്പിച്ചു. നാദാപുരം ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഫീറ മൂന്നാംകുനി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അഡ്വ. രഘുനാഥ് അധ്യക്ഷത വഹിച്ചു.

ശുചിത്വ പ്രവർത്തനങ്ങളിൽ വിദ്യാർഥികളുടെയും പൊതുജനങ്ങളുടെയും സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതിന്റെയും മാലിന്യമുക്ത പരിസരം സൃഷ്ടിക്കുന്നതിന്റെയും പ്രാധാന്യം പരിപാടിയിൽ വിശദീകരിച്ചു.

പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ വി. അബ്ദുൽ ജലീൽ, പി.വി. ജയലക്ഷ്മി ടീച്ചർ, പഞ്ചായത്ത് അംഗങ്ങളായ പി. മുനീർ മാസ്റ്റർ, സി.വി. ഇബ്രാഹിം, പി. ഉമേഷ്, സുമയ്യ ജാബിർ, എൻ. സൗമ്യ, ടി. സ്നേഹ, ഗവൺമെന്റ് യു.പി. സ്കൂൾ ഹെഡ്മാസ്റ്റർ ഗഫൂർ മാസ്റ്റർ, ഹെൽത്ത് ഇൻസ്പെക്ടർ എം. സീന തുടങ്ങിയവർ സംസാരിച്ചു.

EcoSense scholarships for students, a green assembly, and a cleanliness learning festival were organized in Nadapuram as part of the Nirmalam Puthuyuga Shuchithwa Kerala campaign. The event at the Nadapuram grama panchayat auditorium was inaugurated by panchayat president Safeera Moonamkuni, with vice president Adv. Raghunath presiding.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/393479/ecosense-scholarships-nadapuram-clean-kerala)