---
title: "വയോജനങ്ങൾക്ക് കരുതലിന്റെ കൈത്താങ്ങ്; പുറമേരിയിൽ സ്നേഹസംഗമം, സംരക്ഷണത്തിന് കൂടുതൽ നടപടികൾ വരുമെന്ന് പാറക്കൽ അബ്ദുല്ല"
english_title: "Care and Support for Senior Citizens: Snehasangamam Held in Purameri"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/393502/senior-citizen-care-snehasangamam-purameri"
published_at: "2026-11-28T06:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0a2c6f75c18_senior-citizen-care-snehasangamam-purameri.jpg"
keywords: ["SeniorCitizens", "KeralaPolitics", "SocialWelfare", "Purameri", "ElderCare"]
---

# വയോജനങ്ങൾക്ക് കരുതലിന്റെ കൈത്താങ്ങ്; പുറമേരിയിൽ സ്നേഹസംഗമം, സംരക്ഷണത്തിന് കൂടുതൽ നടപടികൾ വരുമെന്ന് പാറക്കൽ അബ്ദുല്ല

> **Lead Summary:** അരൂർ: വയോധികരുടെ സംരക്ഷണത്തിന് അനുയോജ്യമായ നടപടികൾ വഴിയെ ഉണ്ടാകുമെന്നും ഇതിനായാണ് ഇന്ത്യയിൽ ആദ്യമായി വയോജന വകുപ്പ് രൂപീകരിച്ചതെന്നും പാറക്കൽ അബ്ദുല്ല എം.എൽ.എ പറഞ്ഞു. പുറമേരി ഗ്രാമപഞ്ചായത്തിന്റെ വയോജന സംഗമമായ ‘സ്നേഹസംഗമം’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

അരൂർ: വയോധികരുടെ സംരക്ഷണത്തിന് അനുയോജ്യമായ നടപടികൾ വഴിയെ ഉണ്ടാകുമെന്നും ഇതിനായാണ് ഇന്ത്യയിൽ ആദ്യമായി വയോജന വകുപ്പ് രൂപീകരിച്ചതെന്നും പാറക്കൽ അബ്ദുല്ല എം.എൽ.എ പറഞ്ഞു. പുറമേരി ഗ്രാമപഞ്ചായത്തിന്റെ വയോജന സംഗമമായ ‘സ്നേഹസംഗമം’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീലത അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സബീദ, പി.എം. രാജൻ, എം. സു മഠത്തിൽ, കെ.കെ. കുമാരൻ, ടി.പി. കുട്ടിശങ്കരൻ, പി.കെ. കണാരൻ, സി.പി. നിധീഷ്, എം.എ. ഗഫൂർ, വി.ടി. ഗംഗാധരൻ, ടി.കെ. രാജൻ, പി. സബിദ, കെ.കെ. വിനോദൻ എന്നിവർ സംസാരിച്ചു.

കഴിഞ്ഞ ദിവസങ്ങളിൽ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ‘മഴവില്ല്’ എന്ന പേരിൽ അങ്കണവാടി കലോത്സവവും ‘ഉയരെ’ എന്ന പേരിൽ ഭിന്നശേഷി കലോത്സവവും സംഘടിപ്പിച്ചിരുന്നു.

Paarakal Abdullah MLA said that more measures will be introduced to protect senior citizens while inaugurating the ‘Snehasangamam’ gathering organized by the Purameri grama panchayat. He noted that India’s first dedicated department for the elderly was created to strengthen such welfare efforts.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/393502/senior-citizen-care-snehasangamam-purameri)