---
title: "ഓർമകളിൽ നിറഞ്ഞ് കാനത്തിൽ ജമീല; മഹിളാ അസോസിയേഷൻ നാദാപുരം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണം"
english_title: "Kanathil Jameela Remembered; Mahila Association Holds Memorial in Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/393618/kanathil-jameela-memorial-nadapuram-mahila-association"
published_at: "2026-11-28T20:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0ae81a2884f_kanathil-jameela-memorial-nadapuram-mahila-association.jpg"
keywords: ["MahilaAssociation", "KanathilJameela", "Nadapuram", "MemorialMeeting"]
---

# ഓർമകളിൽ നിറഞ്ഞ് കാനത്തിൽ ജമീല; മഹിളാ അസോസിയേഷൻ നാദാപുരം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണം

> **Lead Summary:** നാദാപുരം: മഹിളാ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻ്റും മുൻ കൊയിലാണ്ടി എംഎൽഎയുമായിരുന്ന കാനത്തിൽ ജമീലയുടെ ചരമവാർഷികദിനം മഹിളാ അസോസിയേഷൻ നാദാപുരം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു.

## Article Content

നാദാപുരം: മഹിളാ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻ്റും മുൻ കൊയിലാണ്ടി എംഎൽഎയുമായിരുന്ന കാനത്തിൽ ജമീലയുടെ ചരമവാർഷികദിനം മഹിളാ അസോസിയേഷൻ നാദാപുരം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു.

കല്ലാച്ചി ടി പി കണാരൻ സ്മാരക ഹാളിൽ അനുസ്മരണം അസോസിയേഷൻ ജില്ലാ ജോ. സെക്രട്ടറി കെ ജമീല ഉദ്ഘാടനം ചെയ്തു.

ഏരിയ പ്രസിഡൻ്റ് പി പി ലത അധ്യക്ഷനായി.സി എം യശോദ , കെ പി വനജ, അഡ്വ വി കെ ജ്യോതിലക്ഷ്മി, പി കെ ഷൈജ , സി പി അംബുജ എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി കെ ശ്യാമള സ്വാഗതവും കല്ലാച്ചി വില്ലേജ് സെക്രട്ടറി കെ കെ ലിഗിത നന്ദിയും പറഞ്ഞു. 

The Nadapuram Area Committee of the Mahila Association observed the death anniversary of former Koyilandy MLA and state vice president Kanathil Jameela. The memorial meeting was held at the TP Kanaran Memorial Hall in Kallachi and was inaugurated by district joint secretary K. Jameela.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/393618/kanathil-jameela-memorial-nadapuram-mahila-association)