---
title: "നാദാപുരം താലൂക്ക് ആശുപത്രിയിലെ ചികിത്സാ നിഷേധം: എസ് ഡി പി ഐ പ്രക്ഷോഭത്തിലേക്ക്"
english_title: "SDPI to Launch Protest Over Denial of Treatment at Nadapuram Taluk Hospital"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/393620/nadapuram-taluk-hospital-treatment-denial-protest"
published_at: "2026-11-28T20:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0aea3c29e44_nadapuram-taluk-hospital-treatment-denial-protest.jpg"
keywords: ["Nadapuram", "TalukHospital", "SDPI", "HealthcareCrisis"]
---

# നാദാപുരം താലൂക്ക് ആശുപത്രിയിലെ ചികിത്സാ നിഷേധം: എസ് ഡി പി ഐ പ്രക്ഷോഭത്തിലേക്ക്

> **Lead Summary:** നാദാപുരം: മലയോര മേഖലകളിൽ നിന്നടക്കമുള്ള സാധാരണക്കാർ ചികിത്സയ്ക്കായി ആശ്രയിക്കുന്ന നാദാപുരം താലൂക്ക് ആശുപത്രിയിൽ രോഗികൾക്ക് ചികിത്സ നിഷേധിക്കപ്പെടുന്ന സാഹചര്യമാണുള്ളതെന്ന് എസ്‌ഡിപിഐ മണ്ഡലം സെക്രട്ടറി അയ്യൂബ് തീർച്ചലോത്ത് പറഞ്ഞു.

## Article Content

നാദാപുരം: മലയോര മേഖലകളിൽ നിന്നടക്കമുള്ള സാധാരണക്കാർ ചികിത്സയ്ക്കായി ആശ്രയിക്കുന്ന നാദാപുരം താലൂക്ക് ആശുപത്രിയിൽ രോഗികൾക്ക് ചികിത്സ നിഷേധിക്കപ്പെടുന്ന സാഹചര്യമാണുള്ളതെന്ന് എസ്‌ഡിപിഐ മണ്ഡലം സെക്രട്ടറി അയ്യൂബ് തീർച്ചലോത്ത് പറഞ്ഞു.

ഇതിനകം പൂർത്തിയായ സൗകര്യങ്ങൾ പോലും പ്രയോജനപ്പെടുത്താത്ത ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് ഈ സ്ഥിതിവിശേഷത്തിന് കാരണമെന്നും ഇത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും അദ്ദേഹം പ്രസ്താവിച്ചു.

പതിറ്റാണ്ടുകളായി മണ്ഡലത്തിലെ പത്തോളം പഞ്ചായത്തുകളിലെ നിർധനരും സാധാരണക്കാരുമായ ജനങ്ങളുടെ ആശ്രയമാണ് ഈ സർക്കാർ ആശുപത്രി. ശസ്ത്രക്രിയ ഉൾപ്പെടെയുള്ള ചികിത്സകൾക്ക് ആധുനിക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെങ്കിലും ആവശ്യത്തിന് ഡോക്ടർമാരും മറ്റു ജീവനക്കാരുമില്ലാത്തതിനാൽ അവ പ്രയോജനപ്പെടുത്താതെ അടഞ്ഞുകിടക്കുകയാണ്.

വലിയൊരു ആശുപത്രി സംവിധാനത്തെ കേവലം ഒ.പി. പരിശോധനയിൽ മാത്രമായി പരിമിതപ്പെടുത്തിയ അവസ്ഥയാണ് നിലവിലുള്ളത്.

വൈകുന്നേരങ്ങളിൽ പരിശോധനയ്‌ക്കെത്തുന്ന രോഗികളുടെ തിരക്കും ആവശ്യത്തിന് ഡോക്ടർമാരില്ലാത്തതും ജനങ്ങളെ ഏറെ ദുരിതത്തിലാഴ്ത്തുന്നതായും അദ്ദേഹം പറഞ്ഞു.

നാദാപുരം താലൂക്ക് ആശുപത്രിയിലെ ശോചനീയാവസ്ഥ സ്ഥലം എംഎൽഎ ഉൾപ്പെടെയുള്ള ജനപ്രതിനിധികളുടെയും ബന്ധപ്പെട്ട അധികൃതരുടെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടും പരിഹാരമുണ്ടാകാത്ത സാഹചര്യത്തിൽ ജനങ്ങളെ സംഘടിപ്പിച്ച് പ്രക്ഷോഭത്തിനിറങ്ങാൻ എസ്‌ഡിപിഐ തീരുമാനിച്ചതായി അയ്യൂബ് തീർച്ചലോത്ത് അറിയിച്ചു.

SDPI says patients are being denied treatment at Nadapuram Taluk Hospital despite existing facilities and repeated complaints. The party plans to mobilize public protest, blaming administrative negligence and shortage of doctors and staff for the crisis.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/393620/nadapuram-taluk-hospital-treatment-denial-protest)