---
title: "പണി വരുന്നു... തെരുവിൽ കച്ചവടം; നടപടിയുമായി ഹെൽത്ത് സ്ക്വാഡ് "
english_title: "Work is coming ... street vending; Health Squad with action"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/40538/work-is-coming-street-vending-health-squad-with-action"
published_at: "2022-05-03T08:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62709729c038c_Untitled-1.jpg"
keywords: []
---

# പണി വരുന്നു... തെരുവിൽ കച്ചവടം; നടപടിയുമായി ഹെൽത്ത് സ്ക്വാഡ് 

> **Lead Summary:** **നാദാപുരം : **മാനദണ്ടങ്ങൾ പാലിച്ച് നടത്തുന്ന വ്യാപാരികൾക്ക് ഇരുട്ടടിയായി രാവിനെ പകലാക്കി തെരുവ് കച്ചവടം . ഇത്തരക്കാർക്ക് എട്ടിൻ്റെ പണി വരുന്നു. കച്ചവടം തെരുവിലാക്കിയവർക്കെതിരെ നടപടിയുമായി ഹെൽത്ത് സ്ക്വാഡ്.

## Article Content

**നാദാപുരം : **മാനദണ്ടങ്ങൾ പാലിച്ച് നടത്തുന്ന വ്യാപാരികൾക്ക് ഇരുട്ടടിയായി രാവിനെ പകലാക്കി തെരുവ് കച്ചവടം . ഇത്തരക്കാർക്ക് എട്ടിൻ്റെ പണി വരുന്നു. കച്ചവടം തെരുവിലാക്കിയവർക്കെതിരെ നടപടിയുമായി ഹെൽത്ത് സ്ക്വാഡ്.

നാദാപുരം ഗ്രാമപഞ്ചായത്ത് പരിധിയിൽ ലൈസൻസ് ഇല്ലാതെയും മതിയായ ശുചിത്വ നിലവാരമില്ലാതെയും പ്രവർത്തിക്കുന്ന , ഭക്ഷണസാധനങ്ങൾ പാകം ചെയ്തും , അല്ലാതെയും വില്പന നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഹെൽത്ത് അധികൃതർ അറിയിച്ചു.

ബേക്കറികൾ ,ഹോട്ടലുകൾ ,കൂൾബാറുകൾ ,ഫാസ്റ്റ് ഫുഡ് വിൽപ്പന കേന്ദ്രങ്ങൾ ,കാറ്ററിംഗ് യൂണിറ്റുകൾ എന്നിവ ലൈസൻസ് ഇല്ലാതെയോ , ലൈസൻസ് പുതുക്കാതെയോ തുറന്നു പ്രവർത്തിക്കാൻ പാടുള്ളതല്ല. പരിശോധനയിൽ ലൈസൻസ് ഇല്ല എന്ന് കാണുന്ന പക്ഷം ഉടൻതന്നെ അടച്ചുപൂട്ടുന്നതായിരിക്കും. പഞ്ചായത്ത് പരിധിയിൽ തട്ടുകടകൾ അനുവദിക്കുന്നതല്ല.

പാതയോരങ്ങളിൽ വച്ചോ , വാഹനങ്ങളിൽ വച്ചോ ഐസ്ക്രീം, ശീതള പാനീയങ്ങൾ ,ഉപ്പിലിട്ട ഉൽപ്പന്നങ്ങൾ എന്നിവ വിൽപ്പന നടത്താൻ പാടുള്ളതല്ല.

പഴകിയതോ, മായം ചേർന്നതോ മറ്റുതരത്തിൽ ജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയാകുന്ന തരത്തിലോ , മതിയായ ശുചിത്വ നിലവാരമില്ലാതെയോ ഭക്ഷണ സാധനങ്ങൾ വിൽപ്പന നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടാൽ അത്തരം സ്ഥാപനങ്ങൾ ഉടൻതന്നെ അടച്ചുപൂട്ടുന്നതായിരിക്കും.

അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയരുന്നത് കാരണം മാംസാഹാരങ്ങൾ പെട്ടെന്നുതന്നെ കേടാവാൻ സാധ്യതയുള്ളതിനാൽ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്.

മുഴുവൻ സ്ഥാപനങ്ങളും മേൽ വിഷയങ്ങളിൽ അതീവ ജാഗ്രത പുലർത്തേണ്ടതാണെന്നും ,ഇതിനായി രാത്രി കാലങ്ങളിലുൾപ്പെടെ പ്രത്യേക പരിശോധനകൾ നടത്തുന്നതായിരിക്കുമെന്നും , നിർദേശങ്ങൾ ലംഘിച്ച് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുന്നതായിരിക്കുമെന്നും സെക്രട്ടറി ഇൻചാർജ് ടി പ്രേമാനന്ദൻ ,ഹെൽത്ത് ഇൻസ്പെക്ടർ കെ സതീഷ് ബാബു എന്നിവർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/40538/work-is-coming-street-vending-health-squad-with-action)