---
title: "പേരോട് പടക്കം പൊട്ടിക്കുന്നതിനിടെ യുവാവിന് സാരമായ പരിക്ക്        "
english_title: "The young man was seriously injured while exploding firecrackers"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/40540/the-young-man-was-seriously-injured-while-exploding-firecrackers"
published_at: "2022-05-03T08:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62709aa554876_Untitled-1.jpg"
keywords: []
---

# പേരോട് പടക്കം പൊട്ടിക്കുന്നതിനിടെ യുവാവിന് സാരമായ പരിക്ക്        

> **Lead Summary:** **നാദാപുരം : **അശ്രദ്ധമായി പടക്കം പൊട്ടിച്ച യുവാവിൻ്റെ കൈ പത്തി തകർന്നു. പെരുന്നാൾ രാവിൽ പടക്കം പൊട്ടിക്കുന്നതിനിടെ പേരോട് യുവാവിന് സാരമായ പരിക്ക്.

## Article Content

**നാദാപുരം : **അശ്രദ്ധമായി പടക്കം പൊട്ടിച്ച യുവാവിൻ്റെ കൈ പത്തി തകർന്നു. പെരുന്നാൾ രാവിൽ പടക്കം പൊട്ടിക്കുന്നതിനിടെ പേരോട് യുവാവിന് സാരമായ പരിക്ക്.

പേരോട്ടെ പുന്നോളി വഹാബിന്റെ ( 30 ) വലതു കയ്യിലെ നാലു വിരലുകൾ നഷ്ടമായി. രാത്രി ഒമ്പതരയോടെ പോക്കറ്റ് റോഡിൽ വെച്ച് കൂട്ടമായി പടക്കം പൊട്ടിക്കുന്നതിനിടെ വലിയ ഗുണ്ടു പടക്കം കയിൽ നിന്ന് പൊട്ടി തെറിക്കുകയായിരുന്നു.

ചെറുവിരൽ ഒഴികെയുള്ള മറ്റു നാലു വിരലുകളാണ് മുറിഞ്ഞു വീണത്. മൂന്ന് വിരലുകൾ സ്ഥലത്ത് വെച്ച് ലഭിച്ചിട്ടുണ്ട് . കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന വഹാബിനെ കോയമ്പത്തൂരിലേക്ക് കൊണ്ടു പോയി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/40540/the-young-man-was-seriously-injured-while-exploding-firecrackers)