---
title: "വാണിമേൽ സ്വദേശി അറസ്റ്റിൽ; മെഡിക്കൽ കോളേജിൽ ബൈക്ക് മോഷ്ടിച്ചു കടത്തുന്നതിനിടെ വാണിമേൽ സ്വദേശി യുവാവ് അറസ്റ്റിൽ "
english_title: "Vanimel native arrested; A youth from Vanimel was arrested for stealing a bike from a medical college"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/4062/vanimel-native-arrested-a-youth-from-vanimel-was-arrested-for-stealing-a-bike-from-a-medical-college"
published_at: "2021-10-08T06:49:00+05:30"
category: "Vanimel"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615f9d092190f_arrest.jpg"
keywords: []
---

# വാണിമേൽ സ്വദേശി അറസ്റ്റിൽ; മെഡിക്കൽ കോളേജിൽ ബൈക്ക് മോഷ്ടിച്ചു കടത്തുന്നതിനിടെ വാണിമേൽ സ്വദേശി യുവാവ് അറസ്റ്റിൽ 

> **Lead Summary:** **നാദാപുരം : **കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ് വളപ്പിൽ നിർത്തിയിട്ട ബൈക്ക് മോഷ്ടിച്ചുകടത്തുന്നതിനിടയിൽ യുവാക്കളായ രണ്ട് മോഷ്ടാക്കളെ എലത്തൂർ പോലീസ് പിടികൂടി. വാണിമേൽ കരുകുളത്തെ നെടുവിലംകണ്ടിവീട്ടിൽ രാഹുൽ കൈവേലി കുമ്പള ചോലയിലെ ‘സുധാലയം വീട്ടിൽ’ ജെ.എസ്. ജിസുൻ , എന്നിവരാണ് അറസ്റ്റിലായത്. വ്യാഴാഴ്ച പുലർച്ചെ 3.45-ഓടെ തലക്കുളത്തൂർ പറമ്പത്ത് അങ്ങാടിയിൽ പട്രോളിങ് നടത്തുന്നതിനിടയിലാണ് മോഷ്ടാക്കൾ പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്.

## Article Content

**നാദാപുരം : **കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ് വളപ്പിൽ നിർത്തിയിട്ട ബൈക്ക് മോഷ്ടിച്ചുകടത്തുന്നതിനിടയിൽ യുവാക്കളായ രണ്ട് മോഷ്ടാക്കളെ എലത്തൂർ പോലീസ് പിടികൂടി. വാണിമേൽ കരുകുളത്തെ നെടുവിലംകണ്ടിവീട്ടിൽ രാഹുൽ കൈവേലി കുമ്പള ചോലയിലെ ‘സുധാലയം വീട്ടിൽ’ ജെ.എസ്. ജിസുൻ , എന്നിവരാണ് അറസ്റ്റിലായത്. വ്യാഴാഴ്ച പുലർച്ചെ 3.45-ഓടെ തലക്കുളത്തൂർ പറമ്പത്ത് അങ്ങാടിയിൽ പട്രോളിങ് നടത്തുന്നതിനിടയിലാണ് മോഷ്ടാക്കൾ പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്.

സംശയം തോന്നിയതിനെത്തുടർന്ന് തടഞ്ഞുനിർത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. മെഡിക്കൽ കോളേജിൽ തീവ്രപരിചരണവിഭാഗത്തിൽ കഴിയുന്ന രോഗിയുടെ കൂട്ടിരിപ്പുകാരന്റെ ബൈക്കാണ് മോഷ്ടാക്കൾ കവർന്നത്. മറ്റ് മോഷണസംഘവുമായി ഇവർക്ക് ബന്ധമുണ്ടോ എന്ന് പേലീസ് പരിശോധിക്കുന്നുണ്ട്.

എലത്തൂർ പ്രിൻസിപ്പൽ എസ്.ഐ. കെ.ആർ. രാജേഷ് കുമാർ. എസ്.ഐ. കെ. രാജീവ്, സിവിൽ പോലീസ് ഓഫീസർ സന്തോഷ്, ഹോം ഗാർഡ് ബാബു പെരുന്തുരുത്തി എന്നിവരുടെ നേതൃത്വത്തിലാണ് മോഷ്ടാക്കളെ പിടികൂടിയത്. പ്രതികളെ വൈദ്യപരിശോധനയ്ക്കുശേഷം കോടതിയിൽ ഹാജരാക്കി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/4062/vanimel-native-arrested-a-youth-from-vanimel-was-arrested-for-stealing-a-bike-from-a-medical-college)