---
title: "വിഷൻ വളയം;സൗജന്യ ഫുട്ബോൾ കോച്ചിങ് ക്യാമ്പ് ഇന്ന് ആരംഭിക്കും"
english_title: "Free football coaching camp starts today"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/40693/free-football-coaching-camp-starts-today"
published_at: "2022-05-04T07:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6271e3bfb15dd_FOTBALL.jpg"
keywords: []
---

# വിഷൻ വളയം;സൗജന്യ ഫുട്ബോൾ കോച്ചിങ് ക്യാമ്പ് ഇന്ന് ആരംഭിക്കും

> **Lead Summary:** **വളയം: **ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുത്തുന്ന സൗജന്യ ഫുട്ബോൾ കോച്ചിങ് ക്യാമ്പ് ഇന്ന് വൈകുന്നേരം ആരംഭിക്കും.

## Article Content

**വളയം: **ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുത്തുന്ന സൗജന്യ ഫുട്ബോൾ കോച്ചിങ് ക്യാമ്പ് ഇന്ന് വൈകുന്നേരം ആരംഭിക്കും.

നാല് മണിക്ക് വളയം ഗവ: ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിലാണ് പരിശീലന പരിപാടിക്ക് തുടക്കം കുറിക്കുന്നത്. വളയം ഗ്രാമപഞ്ചായത്തിൽ സ്ഥിരതാമസക്കാരായ 8 മുതൽ 14 വയസ്സ് വരെ പ്രായമുള്ള പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ക്യാമ്പിൽ പങ്കെടുക്കാവുന്നതാണ്.

ക്യാമ്പിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾ രക്ഷിതാവിന്റെ സമ്മതപത്രവുമായി ഗ്രൗണ്ടിൽ ഹാജരാവേണ്ടതാണെന്ന് വളയം ഗ്രാമപഞ്ചായത്ത് സ്പോർട്സ് കൗൺസിൽ ചെയർമാൻ എം.കെ.അശോകൻ മാസ്റ്ററും കൺവീനർ ഷൈജു.പി.പി ഷൈജുവും അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/40693/free-football-coaching-camp-starts-today)