---
title: "38 ൻ്റെ നിറവിൽ; ഉദയ ക്ലബ്ബ് ഗ്രന്ഥശാല ഓഡിറ്റോറിയം നാടിന് സമർപ്പിച്ചു"
english_title: "Udaya Club Library Auditorium dedicated to Nadu."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/40698/udaya-club-library-auditorium-dedicated-to-nadu"
published_at: "2022-05-04T08:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6271f57ae4856_KUNJAMMAED.jpg"
keywords: []
---

# 38 ൻ്റെ നിറവിൽ; ഉദയ ക്ലബ്ബ് ഗ്രന്ഥശാല ഓഡിറ്റോറിയം നാടിന് സമർപ്പിച്ചു

> **Lead Summary:** **അരൂർ: **ഉദയ ക്ലബ്ബ് ഗ്രന്ഥശാല ഓഡിറ്റോറിയം നാടിന് സമർപ്പിച്ചു . ഉദയ ക്ലബ്ബിന്റെ 38 വാർഷികവും, ഗ്രന്ഥശാല ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനവും കുറ്റ്യാടി എം എൽ എ . കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ നിർവ്വഹിച്ചു.

## Article Content

**അരൂർ: **ഉദയ ക്ലബ്ബ് ഗ്രന്ഥശാല ഓഡിറ്റോറിയം നാടിന് സമർപ്പിച്ചു . ഉദയ ക്ലബ്ബിന്റെ 38 വാർഷികവും, ഗ്രന്ഥശാല ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനവും കുറ്റ്യാടി എം എൽ എ . കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ നിർവ്വഹിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അഡ്വ.വി. കെ ജ്യോതിലക്ഷ്മി അധ്യക്ഷതവഹിച്ചു. ഗ്രന്ഥശാല സെക്രട്ടറി എൻ.ടി.ഹരിദാസൻ റിപ്പോർട്ട് അവതരിപ്പിച്ചു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം.എൻ വിമല പ്രതിഭകളെ അനുമോദിച്ചു.

ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു പുതിയോട്ടിൽ സ്ഥാപക മെമ്പർമാരെ ആദരിച്ചു. മരണപ്പെട്ടുപോയ കമ്മിറ്റി അംഗങ്ങളായ ഒ.നാരായണൻ മാസ്റ്റർ, കരുണൻ കുനിയിൽ, കെ സി വാസു എന്നിവരുടെ ഫോട്ടോ ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എൻ ഉദയൻ മാസ്റ്റർ അനാച്ഛാദനം ചെയ്തു .

വാർഡ് മെമ്പർ എൻ. ടി. രാജേഷ് , കെ.പി.ബാലൻ,ശാരീഷ് സി.കെ, വിപി .കുഞ്ഞമ്മത് മാസ്റ്റർ, പ്രദീഷ് പയന്തോടി, ടി കെ രാജൻ, ടി.കെ രാഘവൻ എന്നിവർ സംസാരിച്ചു. കൺസൾട്ടിംഗ് സൈക്കോളജി ഡോക്ടർ ഗിരീഷ് ബാബു മുഖ്യപ്രഭാഷണം നടത്തി.

സ്വാഗതസംഘം ചെയർമാൻ രവി കൂടത്താങ്കണ്ടി സ്വാഗതവും , ഗ്രന്ഥശാല പ്രസിഡൻറ് എൻ കെ രാജൻ നന്ദിയും രേഖപ്പെടുത്തി. പെരുമുണ്ടച്ചേരി വാട്സ് ആപ്പ് കൂട്ടായ്മ പെരുമുണ്ടച്ചേരിയിലെ വിദ്യാർത്ഥികൾക്ക് കായിക പരിശീലനം നീന്തൽ പരിശീലനം എന്നിവയ്ക്കാവിശ്യമായ പൊതു കളിസ്ഥലവും നീന്തൽക്കുളവും നിർമ്മിക്കാനാവിശ്വമായ നടപടികൾ സ്വീകരിക്കുന്നതിനായി ഒരു നിവേദനം എം. എൽ. ക്ക് കൈമാറി. സുരേഷ് കൊളത്തൂർ അവതരിപ്പിച്ച ഏകപാത്ര നാടകവും, സുധൻ കൈവേലി അവതരിപ്പിച്ച കലയിലൂടെ യാത്ര എന്ന പരിപാടിയും ചടങ്ങിൽ അരങ്ങേറി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/40698/udaya-club-library-auditorium-dedicated-to-nadu)