---
title: "തെളിനീരൊഴുകും; അരൂർ തോട് നവീകരണം പൂർത്തീകരിച്ചു"
english_title: "Renovation of Aroor torrent has been completed"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/40741/renovation-of-aroor-torrent-has-been-completed"
published_at: "2022-05-04T12:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6272236141dda_Untitled-1.jpg"
keywords: []
---

# തെളിനീരൊഴുകും; അരൂർ തോട് നവീകരണം പൂർത്തീകരിച്ചു

> **Lead Summary:** **അരൂർ : **പുറമേരിഗ്രാമപഞ്ചായത്ത് ഒൻപതാം വാർഡിലെ അരൂർ തോട് നവീകരണം പൂർത്തിയായി. ജില്ലാ പഞ്ചായത്തും പുറമേരി ഗ്രാമപഞ്ചായത്ത് ഫിനാൻസ് കമ്മീഷനും തൊഴിലുറപ്പ് പദ്ധതിയും അനുവദിച്ച 45 ലക്ഷം രൂപ ചെലവഴിച്ചാണ് പ്രവൃത്തി പൂർത്തീകരിച്ചത്.

## Article Content

**അരൂർ : **പുറമേരിഗ്രാമപഞ്ചായത്ത് ഒൻപതാം വാർഡിലെ അരൂർ തോട് നവീകരണം പൂർത്തിയായി. ജില്ലാ പഞ്ചായത്തും പുറമേരി ഗ്രാമപഞ്ചായത്ത് ഫിനാൻസ് കമ്മീഷനും തൊഴിലുറപ്പ് പദ്ധതിയും അനുവദിച്ച 45 ലക്ഷം രൂപ ചെലവഴിച്ചാണ് പ്രവൃത്തി പൂർത്തീകരിച്ചത്.

ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഷീജ ശശി ഉദ്ഘാടനം നിർവ്വഹിച്ചു. യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. വി.കെ.ജ്യോതിലക്ഷ്മി അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എൻ.എം.വിമല, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.എം.വിജയൻ മാസ്റ്റർ, വിജിഷ.കെ.എം, ബീന, ഗീത, നിധീഷ്, അഭിജിത്ത് കോറോത്ത്, കുഞ്ഞികൃഷ്ണൻ നല്ലൂർ, രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/40741/renovation-of-aroor-torrent-has-been-completed)