---
title: "രാഗമായ് താളമായ്..... ഇശലിരമ്പത്തിന് നാദാപുരത്ത് തുടക്കം "
english_title: "Ragamai Thalamai ..... Ishalirampathin Nadapuram begins"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/40819/ragamai-thalamai-ishalirampathin-nadapuram-begins"
published_at: "2022-05-04T20:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62729a55d3909_Untitled-1.jpg"
keywords: []
---

# രാഗമായ് താളമായ്..... ഇശലിരമ്പത്തിന് നാദാപുരത്ത് തുടക്കം 

> **Lead Summary:** **നാദാപുരം : ** മഹാകവി മോയിൻ കുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമി ഉപകേന്ദ്രത്തിൻ്റെ ഇഫ്താർ വിരുന്നായ ഇശലിരമ്പത്തിന് നാദാപുരത്ത് തുടക്കം. വഖഫ് ബോർഡ് ചെയർമാൻ ടി.കെ ഹംസ ഉദ്ഘാടം ചെയ്തു.

## Article Content

**നാദാപുരം : ** മഹാകവി മോയിൻ കുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമി ഉപകേന്ദ്രത്തിൻ്റെ ഇഫ്താർ വിരുന്നായ ഇശലിരമ്പത്തിന് നാദാപുരത്ത് തുടക്കം. വഖഫ് ബോർഡ് ചെയർമാൻ ടി.കെ ഹംസ ഉദ്ഘാടം ചെയ്തു.

ഗ്രാമപഞ്ചായത്ത്' പ്രസിഡൻ്റ് വി.വി മുഹമ്മദലി അധ്യക്ഷനായി. മോയിൻകുട്ടി വൈദ്യാർ മാപ്പിള കലാ അക്കാദമി ചെയർമാൻ ഡോ.ഹുസൈൻ രണ്ടത്താണി മുഖ്യ പ്രഭാഷണം നടത്തി.

ഹൈദരലി പുലിക്കോട്ടിൽ, ഫൈസൽ എളേറ്റിൽ, വി സി ഇഖ്ബാൽ, സി.എച്ച് മോഹനൻ, മുഹമ്മദ് ബംഗ്ലത്ത്, വി.കെ സലിം, നാസർ കുരുവമ്പത്ത്, സി.ടി.കെ.ബാബു, കെ.ജി ലത്തീഫ് ഹാരിസ് മാത്തോട്ടത്തിൽ, കോടോത്ത് അന്ത്രു, അഡ്വ. സജീവൻ എന്നിവർ സംസാരിച്ചു.

കണക്കൽ അബ്ബാസ് സ്വാഗതം പറഞ്ഞു. മോയിൻ കുട്ടി വൈദ്യരുടെ ജീവചരിത്രം എഴുതിയ കെ അബൂബക്കറെ ചടങ്ങിൽ ആദരിച്ചു.ടി.കെ ഹംസ ഉപഹാരം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/40819/ragamai-thalamai-ishalirampathin-nadapuram-begins)