---
title: "10ന് ടാറിംഗ് തുടങ്ങും; പിഡബ്ല്യുഡി ഓഫീസിലേക്ക്  സി പി ഐ എം മാർച്ച്"
english_title: "Taring begins at 10; CPI (M) march to PWD office"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/40822/taring-begins-at-10-cpi-m-march-to-pwd-office"
published_at: "2022-05-04T21:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6272a036367cc_Untitled-1.jpg"
keywords: []
---

# 10ന് ടാറിംഗ് തുടങ്ങും; പിഡബ്ല്യുഡി ഓഫീസിലേക്ക്  സി പി ഐ എം മാർച്ച്

> **Lead Summary:** **നാദാപുരം : **ഒച്ചിഴയും വേഗത്തിൽ പ്രവൃത്തി നടത്തി നാടിന് ദുരിതം സമ്മാനിച്ച കല്ലാച്ചി-വളയം റോഡ് കരാറുകാരനെതിരെ ബഹുജന പ്രതിഷേധം.

## Article Content

**നാദാപുരം : **ഒച്ചിഴയും വേഗത്തിൽ പ്രവൃത്തി നടത്തി നാടിന് ദുരിതം സമ്മാനിച്ച കല്ലാച്ചി-വളയം റോഡ് കരാറുകാരനെതിരെ ബഹുജന പ്രതിഷേധം.

വടകര പിഡബ്ല്യുഡി ഓഫീസിലേക്ക് സി പി ഐ എം മാർച്ച് നടത്തി. മെയ് 10ന് റോഡ് ടാറിംഗ് പൂർത്തിയാക്കുമെന്ന് പി ഡബ്യൂഡി എക്സിക്യുട്ടീവ് എഞ്ചിനിയർ സിപിഐ എം നേതാക്കൾക്ക് ഉറപ്പ് നൽകി.

മാർച്ച് സിപിഐ എം വളയം ലോക്കൽ സെക്രട്ടറി എം ദിവാകരൻ ഉദ്ഘാടനം ചെയ്തു. കല്ലുനിര ലോക്കൽ സെക്രട്ടറി എ.കെ.രവി അദ്ധ്യക്ഷനായി. പി.പി. അനിൽ, ഒ.ടി അബദുള്ള .പി.കെ രവി , പി.പി ജിനീഷ്. എൻ.പി കണ്ണൻ മാസ്റ്റർ, എം ദേവി, പി.ടി നിഷ, കെ വിനോദൻ ,എം. സുമതി. എം.പി വാസു . തുടങ്ങിയവർ സംസാരിച്ചു.

കെ.എൻ ദാമോധരൻ സ്വാഗതം സ്വാഗതം പറഞ്ഞു. എഎക്സിയുമായി നടന്ന ചർച്ചക്ക് ഒടുവിൽ റോഡ് പണി 10ാം തിയ്യതി ആരംഭിക്കുമെന്ന് ഉറപ്പ് ലഭിച്ചു. ഉറപ്പ് ലംഘിച്ചാൽ തുടർ സമരവുമായി മുന്നോട്ട് പോകുമെന്ന് നേതാക്കൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/40822/taring-begins-at-10-cpi-m-march-to-pwd-office)