---
title: "മാനവ ഐക്യ സന്ദേശമായി ഇശലിമ്പം....  മുഹമ്മദ് നബി പറഞ്ഞതും സോഷ്യലിസം - ടി.കെ ഹംസ "
english_title: "TK Hamza, Chairman of the Waqf Board, said that the Prophet Muhammad advised the people about socialism."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/40823/tk-hamza-chairman-of-the-waqf-board-said-that-the-prophet-muhammad-advised-the-people-about-socialism"
published_at: "2022-05-04T21:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62729d816b5c3_Untitled-1.jpg"
keywords: []
---

# മാനവ ഐക്യ സന്ദേശമായി ഇശലിമ്പം....  മുഹമ്മദ് നബി പറഞ്ഞതും സോഷ്യലിസം - ടി.കെ ഹംസ 

> **Lead Summary:** **നാദാപുരം : **പ്രവാചകൻ മുഹമ്മദ് നബി മനുഷ്യരോട് ഉപദേശിച്ചത് സോഷ്യലിസം തന്നെയെന്ന് വഖഫ് ബോർഡ് ചെയർമാൻ ടി.കെ ഹംസ പറഞ്ഞു.

## Article Content

**നാദാപുരം : **പ്രവാചകൻ മുഹമ്മദ് നബി മനുഷ്യരോട് ഉപദേശിച്ചത് സോഷ്യലിസം തന്നെയെന്ന് വഖഫ് ബോർഡ് ചെയർമാൻ ടി.കെ ഹംസ പറഞ്ഞു.

മഹാകവി മോയിൻകുട്ടി വൈദ്യർ സ്മാരക മാപ്പിളകലാ അക്കാദമി നാദാപുരം ഉപകേന്ദ്രത്തിൽ നടത്തിയ ഇശലിമ്പം സാംസ്കാരിക സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു കേരളാ വഖഫ് ബോർഡ് ചെയർമാൻ ടി.കെ ഹംസ.

നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലി അധ്യക്ഷനായി. അക്കാദമി ചെയർമാൻ ഡോ. ഹുസൈൻ രണ്ടത്താണി മുഖ്യപ്രഭാഷണം നടത്തി.കെ അബൂബക്കർ മാസ്റ്ററെ ചടങ്ങിൽ ആദരിച്ചു.

ഹൈദരലി പുലിക്കൂട്ടിൽ, ഫൈസൽ എളേറ്റിൽ, വി.സി ഇഖ്ബാൽ, സി.എച്ച് മോഹനൻ, മുഹമ്മദ് ബംഗ്ലത്ത്, സി.ടി.കെ സമീറ, അബ്ബാസ് കണേക്കൽ, കുരുമ്പിയത്ത് കുഞ്ഞബ്ദുല്ല, വി.കെ സലീം, എം കെ അഷ്റഫ്, നാസർ കുരുവമ്പത്ത്, സി.ടി.കെ ബാബു, കെ.ജി ലത്തീഫ്, ഹാരിസ് മാത്തോട്ടത്തിൽ, കോടോത്ത് അന്ത്രു, ജി പി കുഞ്ഞബ്ദുല്ല, എ പി ദിനേശൻ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/40823/tk-hamza-chairman-of-the-waqf-board-said-that-the-prophet-muhammad-advised-the-people-about-socialism)