---
title: "വടിവാൾ ആർക്ക്...? മൂന്ന് വാളുകളുമായി വാണിമേലിൽ കൊല്ലപ്പണിക്കാരൻ അറസ്റ്റിൽ "
english_title: "Who has a sword ...? Assassin arrested with three swords"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/40855/who-has-a-sword-assassin-arrested-with-three-swords"
published_at: "2022-05-05T07:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62732c5959d88_Untitled-1.jpg"
keywords: []
---

# വടിവാൾ ആർക്ക്...? മൂന്ന് വാളുകളുമായി വാണിമേലിൽ കൊല്ലപ്പണിക്കാരൻ അറസ്റ്റിൽ 

> **Lead Summary:** **നാദാപുരം : **അക്രമി - ക്വട്ടേഷൻ സംഘങ്ങൾ ഉപയോഗിക്കുന്ന തരത്തിലുള്ള വടിവാളുകൾ ആർക്ക് വേണ്ടി നിർമ്മിച്ചതാണെന്ന് അന്വേഷിക്കുമെന്ന് നാദാപുരം ഡിവൈഎസ്പി ടി പി ജേക്കബ് പറഞ്ഞു.

## Article Content

**നാദാപുരം : **അക്രമി - ക്വട്ടേഷൻ സംഘങ്ങൾ ഉപയോഗിക്കുന്ന തരത്തിലുള്ള വടിവാളുകൾ ആർക്ക് വേണ്ടി നിർമ്മിച്ചതാണെന്ന് അന്വേഷിക്കുമെന്ന് നാദാപുരം ഡിവൈഎസ്പി ടി പി ജേക്കബ് പറഞ്ഞു.

വളയം പോലീസ് സ്റ്റേഷൻ പരിധിയിലെ വാണിമേലിൽ നിന്നാണ് മൂന്ന് വാളുകളുമായി കൊല്ലപ്പണിക്കാരൻ അറസ്റ്റിലായയത്. വാണിമേൽ പുഴമൂല തൂക്ക് പാലം സ്വദേശി കുനിയിൽ കുമാരനെയാണ് (52) വളയം എസ്ഐ അനീഷ് വടക്കേടത്ത് അറസ്റ്റ് ചെയ്തത്. ര

ഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്ഐയുടെ നേതൃത്വത്തിൽ കുമാരന്റെ പണിശാലയിൽ ഇന്നലെ വൈകുന്നേരം നടത്തിയ പരിശോധനയിലാണ് പണി തീർത്ത് സൂക്ഷിച്ച നിലയിൽ വാളുകൾ കണ്ടെടുത്തത്.

മൂർച്ചയേറിയ വാളുകൾ മരപ്പിടിയിലും ഇരുമ്പ് ചുറ്റ് പിടിയിലുമാണ് തീർത്തത്. ഇവക്കു 84 സെന്റി മീറ്റർ നീളവും ഒന്നേ മുക്കാൽ ഇഞ്ച് വീതിയുമുണ്ട്. നാദാപുരം ഡിവൈഎസ്പി ടി.പി.ജേക്കബ്, സിഐ എ.അജീഷ് എന്നിവർ സ്ഥലത്ത് പരിശോധന നടത്തി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/40855/who-has-a-sword-assassin-arrested-with-three-swords)