---
title: "ഉറവിട സംസ്ക്കരണം; എടച്ചേരിയിലെ വീടുകളിൽ റിങ് കമ്പോസ്റ്റ് എത്തി"
english_title: "Ring compost reached the houses in Edachery"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/40982/ring-compost-reached-the-houses-in-edachery"
published_at: "2022-05-05T19:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6273dc2fb9af2_Untitled-1.jpg"
keywords: []
---

# ഉറവിട സംസ്ക്കരണം; എടച്ചേരിയിലെ വീടുകളിൽ റിങ് കമ്പോസ്റ്റ് എത്തി

> **Lead Summary:** **എടച്ചേരി : **അടുക്കള മാലിന്യങ്ങൾ ഉൾപ്പെടെ ഉറവിടങ്ങളിൽ സംസ്ക്കരണം നടത്താൽ എടച്ചേരിയിലെ വീടുകളിൽ റിങ് കമ്പോസ്റ്റ് എത്തി.

## Article Content

**എടച്ചേരി : **അടുക്കള മാലിന്യങ്ങൾ ഉൾപ്പെടെ ഉറവിടങ്ങളിൽ സംസ്ക്കരണം നടത്താൽ എടച്ചേരിയിലെ വീടുകളിൽ റിങ് കമ്പോസ്റ്റ് എത്തി.

ഗ്രാമപഞ്ചായത്തിലെ വീടുകൾക്കുള്ള റിങ് കമ്പോസ്റ്റ് വിതരണോദ്ഘാടനം പഞ്ചായത്ത്‌ പ്രസിഡന്റ്‌ എൻ.പത്മിനി ടീച്ചർ നിർവഹിച്ചു. 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 992 വീടുകൾക്കാണ് റിങ് കമ്പോസ്റ്റ് യൂണിറ്റുകൾ വിതരണം ചെയ്യുന്നത്.

21.25 ലക്ഷം രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിട്ടുള്ളത്. വൈസ് പ്രസിഡന്റ്‌ എം.രാജൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അം​ഗം ഷീമ വള്ളിൽ, വാർഡ് കൺവീനർ വർഷ , വി ഇ ഒ അമൃത തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/40982/ring-compost-reached-the-houses-in-edachery)