---
title: "കാൽപന്തിനൊപ്പം; പേരോട് സ്കൂളിൽ എം ലീഗാ ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ് തുടങ്ങി "
english_title: "With football; He started the M League football coaching camp at Perot School"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/40991/with-football-he-started-the-m-league-football-coaching-camp-at-perot-school"
published_at: "2022-05-05T20:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6273e3963e456_Untitled-1.jpg"
keywords: []
---

# കാൽപന്തിനൊപ്പം; പേരോട് സ്കൂളിൽ എം ലീഗാ ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ് തുടങ്ങി 

> **Lead Summary:** **പേരോട് : **കാൽപന്ത് കളിയിൽ പുതിയ പ്രതിഭകളെ വാർത്തെടുക്കാൻ പേരോട് എംഐഎം ഹയർ സെക്കണ്ടറി സ്കൂളിൽ എം ലീഗാ ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ് തുടങ്ങി.

## Article Content

**പേരോട് : **കാൽപന്ത് കളിയിൽ പുതിയ പ്രതിഭകളെ വാർത്തെടുക്കാൻ പേരോട് എംഐഎം ഹയർ സെക്കണ്ടറി സ്കൂളിൽ എം ലീഗാ ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ് തുടങ്ങി.

കെ.പി ഗ്രൂപ്പ്‌ എം ലീഗ സോക്കർ കാർണിവൽ സീസൺ 3 ന്റെ ഭാഗമായുള്ള ഫുട്ബാൾ കോച്ചിംഗ് ക്യാമ്പിനാണ് പേരോട് എം ഐ എം ഹയർ സെക്കണ്ടറി സ്കൂളിൽ തുടക്കമായത്.

നാദാപുരം ഡിവൈഎസ്പി ജേക്കബ് ടി പി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ മരുന്നോളി കുഞ്ഞബ്ദുല്ല അധ്യക്ഷത വഹിച്ചു.

അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന കോച്ചിംഗ് ക്യാമ്പിൽ ഫസ്റ്റ് എയ്ഡ് പരിശീലനം, വ്യക്തിത്വ വികസന പരിശീലനങ്ങൾ തുടങ്ങിയവയും ഉണ്ട്. ഇത് മൂന്നാമത്തെ സീസണിൽ ആണ് എം ലീഗ നടക്കുന്നത്.

കോവിഡ് മഹാമാരി കാരണം കഴിഞ്ഞ വർഷം നടത്താൻ കഴിയാതിരുന്ന എം ലീഗ സോക്കർ കാർണിവൽ മൂന്നാം സീസൺ ആരംഭിച്ചപ്പോൾ വർദ്ധിത ആവേശത്തോടെ ആണ് കുട്ടികൾ വരവേറ്റത്.

സി അബ്ദുൽഹമീദ്, പി എ നൗഷാദ്, അബ്ദുല്ല ഒലിയോട്ട്, എൻ കെ അഷ്‌റഫ്‌ പി കെ ഇസ്സുദ്ദീൻ, സാബിർ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/40991/with-football-he-started-the-m-league-football-coaching-camp-at-perot-school)