---
title: "അതിഥി തൊഴിലാളിയുടെ മരണം; ആരോഗ്യവിഭാഗം അന്വേഷണം ആരംഭിച്ചു"
english_title: "Death of guest worker; The health department has launched an investigation"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/41390/death-of-guest-worker-the-health-department-has-launched-an-investigation"
published_at: "2022-05-07T21:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6276971607d71_DEATH ATHITHI THOZHILALI.jpg"
keywords: []
---

# അതിഥി തൊഴിലാളിയുടെ മരണം; ആരോഗ്യവിഭാഗം അന്വേഷണം ആരംഭിച്ചു

> **Lead Summary:** **നാദാപുരം : **കുമ്മങ്കോട് അഹമ്മദ് മുക്കിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടതുമായി ബന്ധപ്പെട്ട് നാദാപുരം താലൂക്ക് ആശുപത്രി പൊതുജന ആരോഗ്യവിഭാഗം അന്വേഷണം ആരംഭിച്ചു.

## Article Content

**നാദാപുരം : **കുമ്മങ്കോട് അഹമ്മദ് മുക്കിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടതുമായി ബന്ധപ്പെട്ട് നാദാപുരം താലൂക്ക് ആശുപത്രി പൊതുജന ആരോഗ്യവിഭാഗം അന്വേഷണം ആരംഭിച്ചു.

മരണപ്പെട്ട അഫ്താബ് ഹുസൈൻ മുല്ല എന്നവർക്ക് രണ്ടുദിവസമായി പനി ഉള്ളതായും കൊൽക്കത്തയിൽ നിന്ന് വരുന്ന സമയത്ത് പനിയുമായി ബന്ധപ്പെട്ട് കൊൽക്കത്തയിലും ചികിത്സ തേടിയതായി ആരോഗ്യവി ഭാഗത്തിന് അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞു.

അദ്ദേഹം താമസിച്ച വീടിന്റെ പരിസരപ്രദേശങ്ങളിൽ പനിബാധിതർ ഉണ്ടോ എന്നുള്ള സർവ്വേയും ആരോഗ്യ വിഭാഗം ആരംഭിച്ചു.

ഇതരസംസ്ഥാന തൊഴിലാളികളെ താമസിപ്പിക്കുന്ന വീടുകളുടെയും കെട്ടിടത്തിന്റെയും ഉടമകൾ ശുചിത്വ പരമായ അന്തരീക്ഷത്തിൽ താമസിക്കാനുള്ള സൗകര്യം ഉണ്ടാക്കി നല്കണമെന്നും ഖര ദ്രവ മാലിന്യ സംസ്കരണത്തിന് ശാസ്ത്രീയ സംവിധാനങ്ങൾ ഉണ്ടാക്കണമെന്നും കുടിക്കാൻ ശുദ്ധജല ലഭ്യത ഉറപ്പു വരുത്തണമെന്നും അവരുടെ ആരോഗ്യകാര്യത്തിലും മതിയായ ശ്രദ്ധ ഉണ്ടായിരിക്കണമെന്നും മതിയായ ചികിത്സയും ഉറപ്പുവരുത്തണമെന്നും പഞ്ചായത്തിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ വാസ സ്ഥലങ്ങൾ മുഴുവൻ പൊതുജനാരോഗ്യ വിഭാഗം പരിശോധന നടത്തുമെന്നും മതിയായ ആരോഗ്യ ശുചീത്വ മാനദണ്ഡങ്ങൾ പാലിക്കാതെ നടത്തുന്ന കെട്ടിട ഉടമകൾക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതാണെന്നും നാദാപുരം ലോക്കൽ പബ്ലിക് ഹെൽത്ത് അതോറിറ്റി ഡോക്ടർ എം ജമീലയും ഹെൽത്ത് ഇൻസ്പെക്ടർ സുരേന്ദ്രൻ കല്ലേരിയും അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/41390/death-of-guest-worker-the-health-department-has-launched-an-investigation)