---
title: "ഓർമ്മ  പുതുക്കാൻ; ബിനു രക്തസാക്ഷി വാർഷിക ദിനം സ്വാഗത സംഘമായി"
english_title: "Binu Rakta Sakshi formed a welcome group on the anniversary day."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/41527/binu-rakta-sakshi-formed-a-welcome-group-on-the-anniversary-day"
published_at: "2022-05-08T20:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6277d62d8b625_RAKTHASAKSHI.jpg"
keywords: []
---

# ഓർമ്മ  പുതുക്കാൻ; ബിനു രക്തസാക്ഷി വാർഷിക ദിനം സ്വാഗത സംഘമായി

> **Lead Summary:** **നാദാപുരം:** ഈന്തുള്ളതിൽ ബിനു രക്ത സാക്ഷി വാർഷിക ദിനം സ്വാഗത സംഘം രൂപീകരിച്ചു.

## Article Content

**നാദാപുരം:** ഈന്തുള്ളതിൽ ബിനു രക്ത സാക്ഷി വാർഷിക ദിനം സ്വാഗത സംഘം രൂപീകരിച്ചു.

കല്ലാച്ചി ടൗണിൽ എൻ.ഡി.എഫുകാർ വെട്ടിക്കൊലപ്പെടുത്തിയ തെരുവംപറമ്പത്തെ ഈന്തുള്ളതിൽ ബിനുവിൻ്റെ ഇരുപത്തിയൊന്നാം രക്തസാക്ഷി ദിനം വിപുലമായി ആചരിക്കുന്നതിന് സി.പിഐ .എം നേതൃത്വത്തിൽ സ്വാഗതസംഘം രൂപീകരിച്ചു.

സ്വാഗത സംഘം രൂപീകരണ യോഗം സി.പിഐ എം ജില്ലാ കമ്മിറ്റി അംഗം വി.പി കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സി.എച്ച് മോഹനൻ അധ്യക്ഷത വഹിച്ചു.

എ. മോഹൻ ദാസ് ,കെ .ശ്യാമള ടീച്ചർ, പി.പി ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. കെ.പി കുമാരൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/41527/binu-rakta-sakshi-formed-a-welcome-group-on-the-anniversary-day)