---
title: "വേണം ചുരമില്ലാ റോഡ്; വിലങ്ങാട് - വയനാട് ബദൽ റോഡ് യാഥാർത്ഥ്യമാക്കണമെന്ന് മുസ്ലിം ലീഗ്"
english_title: "Must pass road; Muslim League wants Vilangadu-Wayanad alternative road a reality"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/417/must-pass-road-muslim-league-wants-vilangadu-wayanad-alternative-road-a-reality"
published_at: "2021-09-29T08:02:00+05:30"
category: "Nadapuram"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6153d033b2724_league meeting.jpg"
keywords: []
---

# വേണം ചുരമില്ലാ റോഡ്; വിലങ്ങാട് - വയനാട് ബദൽ റോഡ് യാഥാർത്ഥ്യമാക്കണമെന്ന് മുസ്ലിം ലീഗ്

> **Lead Summary:** **നാദാപുരം : **വേണം ചുരമില്ലാ റോഡ് എന്ന വർഷങ്ങളായുള്ള മുറവിളി വീണ്ടും ശക്തമാകുന്നു. വിലങ്ങാട് - വയനാട് ബദൽ റോഡ് യാഥാർത്ഥ്യമാക്കണമെന്ന് മുസ്ലിം ലീഗ് ആവശ്യപ്പെട്ടു.

## Article Content

**നാദാപുരം : **വേണം ചുരമില്ലാ റോഡ് എന്ന വർഷങ്ങളായുള്ള മുറവിളി വീണ്ടും ശക്തമാകുന്നു. വിലങ്ങാട് - വയനാട് ബദൽ റോഡ് യാഥാർത്ഥ്യമാക്കണമെന്ന് മുസ്ലിം ലീഗ് ആവശ്യപ്പെട്ടു.

വാണിമേൽ വിലങ്ങാട് വഴി വയനാട്ടിലേക്കുള്ള ചുരമില്ലാ റോഡ് നിജസ്ഥിതി ജനങ്ങളെ ബോധ്യപ്പെടുത്തി റോഡ് യാഥാർഥ്യമാക്കണമെന്ന് നരിപ്പറ്റ പഞ്ചായത്ത് മുസ്‌ലിംലീഗ് നേതൃസംഗമം ആവശ്യപ്പെട്ടു.

നാദാപുരം നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സൂപ്പി നരിക്കാട്ടേരി സംഗമം ഉദ്ഘാടനം ചെയ്തു. ടി.പി.എം. തങ്ങൾ അധ്യക്ഷത വഹിച്ചു.

എൻ.കെ. മൂസ മാസ്റ്റർ, എം.പി. ജാഫർ മാസ്റ്റർ, മജീദ്, കെ.എം. ഹമീദ്, ടി.വി. കുഞ്ഞമ്മദ് ഹാജി, ടി. മുഹമ്മദലി, പാലോൽ കുഞ്ഞമ്മദ്, എൻ. ഹമീദ്, സി.പി. കുഞ്ഞബ്ദുല്ല എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/417/must-pass-road-muslim-league-wants-vilangadu-wayanad-alternative-road-a-reality)