---
title: "നേതാവിനെ അക്രമിച്ച മുസ്ലിം ലീഗ് അംഗത്തെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി "
english_title: "The Muslim League member who attacked the leader was expelled from the primary membership"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/41951/the-muslim-league-member-who-attacked-the-leader-was-expelled-from-the-primary-membership"
published_at: "2022-05-10T20:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627a7e13c35bc_PURATHTHAKKI THOONERI.jpg"
keywords: []
---

# നേതാവിനെ അക്രമിച്ച മുസ്ലിം ലീഗ് അംഗത്തെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി 

> **Lead Summary:** ** തൂണേരി:** ഗ്രാമപഞ്ചായത്ത് വാർക്കിംഗ് ഗ്രൂപ്പ്‌ യോഗത്തിൽ പങ്കെടുക്കാൻ എത്തിയ പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ടും ഗ്രാമ പഞ്ചായത്ത്‌ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാനുമായ വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്ററെ മർദ്ദിച്ചതിൽ തൂണേരി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

## Article Content

** തൂണേരി:** ഗ്രാമപഞ്ചായത്ത് വാർക്കിംഗ് ഗ്രൂപ്പ്‌ യോഗത്തിൽ പങ്കെടുക്കാൻ എത്തിയ പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ടും ഗ്രാമ പഞ്ചായത്ത്‌ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാനുമായ വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്ററെ മർദ്ദിച്ചതിൽ തൂണേരി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

അദ്ദേഹത്തെ മർദ്ധിച്ച തുണേരി തുമ്പോളിത്തായെക്കുനി ടി.ടി കെ ബഷീർ നെ സംഘടനാ പ്രാഥമിക അംഗത്വത്തിൽ നിന്നും ഉൾപ്പെടെ പാർട്ടിയുടെയും പോഷക സംഘടനകളുടെയും എല്ലാ സ്ഥാനങ്ങളിൽ നിന്നും നീക്കം ചെയ്യുന്നതിന് മേൽ കമ്മറ്റിയോട് ശുപാർശ ചെയ്യാൻ തൂണേരി ലീഗ് ഹൗസിൽ ചേർന്ന അടിയന്തിര പ്രവർത്തക സമിതി യോഗം തീരുമാനിച്ചു പി ബി കുഞ്ഞമ്മദ് ഹാജി അധ്യക്ഷത വഹിച്ചു.

കെ കെ ഹസ്സൻ മാസ്റ്റർ, കാട്ടുമഠത്തിൽ അബൂബക്കർ ഹാജി, നടക്കേൻ്റവിട അമ്മദ് ഹാജി, എ കെ ടി കുഞ്ഞമ്മദ്, സി കെബഷീർ, സി ഹമീദ് മാസ്റ്റർ, ഒ എം മുസ്തഫ, എം.കെ ഇസ്മായിൽ പുതുക്കുടി മജീദ്, ടി കെ അബ്ബാസ്, വി വി സൈനുദ്ധീൻ, ആയാടത്തിൽ അഷ്റഫ് ,റഷീദ് കെ കെ, ഉസ്മാൻ എൻ കെ , എൻ ടി.കെ ഹമീദ്, മുഹമ്മദ് പേരോട്, സഫീർ കോടഞ്ചേരി , അബ്ദുല്ല കണ്ണങ്കൈ, യൂസഫ് കണ്ണങ്കോട്ട്, എ വി നാസർ, പൊന്നാണ്ടി കുഞ്ഞാലി അഫ്സൽ തുടങ്ങിയവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/41951/the-muslim-league-member-who-attacked-the-leader-was-expelled-from-the-primary-membership)