---
title: "കുറുവന്തേരിയിൽ ഭർതൃമതിയായ യുവതിയെ കാണാനില്ലെന്ന് പരാതി "
english_title: "Complaint that the married woman could not be seen in Kuruvantheri"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/42017/complaint-that-the-married-woman-could-not-be-seen-in-kuruvantheri"
published_at: "2022-05-11T09:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627b39ed50ee4_missing.jpg"
keywords: []
---

# കുറുവന്തേരിയിൽ ഭർതൃമതിയായ യുവതിയെ കാണാനില്ലെന്ന് പരാതി 

> **Lead Summary:** **വളയം : **രാത്രി ഭർതൃ വീട്ടിൽ ഉറങ്ങിക്കിടന്ന യുവതിയെ കാണാനില്ലെന്ന് പരാതി. കുറവന്തേരി കുയ്യങ്ങാട്ടെ ഭർതൃ വീട്ടിൽ നിന്നാണ് കൊല്ലം സ്വദേശിയായ യുവതിയെ കാണാതായത്.

## Article Content

**വളയം : **രാത്രി ഭർതൃ വീട്ടിൽ ഉറങ്ങിക്കിടന്ന യുവതിയെ കാണാനില്ലെന്ന് പരാതി. കുറവന്തേരി കുയ്യങ്ങാട്ടെ ഭർതൃ വീട്ടിൽ നിന്നാണ് കൊല്ലം സ്വദേശിയായ യുവതിയെ കാണാതായത്.

ഒരു വർഷം മുൻപായിരുന്നു വിവാഹം. യുവതിയുടെ ഭർത്താവ് ഗൾഫിലാണ്. യുവതി താനക്കോട്ടൂരിലെ ഓൺലൈൻ സേവന കേന്ദ്രത്തിൽ ജോലി ചെയ്യുകയാണ്. ഇന്നലെ രാത്രി പതിനൊന്നോടെ ഉറങ്ങാൻ കിടന്നതാണെന്നും ഇന്ന് രാവിലെ വീട്ടുകാർ ഉണർന്നപ്പോൾ കിടപ്പുമുറിയിൽ സ്വർണാഭരണങ്ങൾ അഴിച്ചു വെച്ചതായും ബന്ധുക്കൾ വളയം പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/42017/complaint-that-the-married-woman-could-not-be-seen-in-kuruvantheri)