---
title: "ശാരിയെ കണ്ടെത്താൻ സൈബർ പൊലീസ് സഹായം തേടി; ക്യാമറകളും പരിശോധിക്കുന്നു "
english_title: "Cyber ​​police seek help to find Shari; Checking the cameras too"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/42032/cyber-police-seek-help-to-find-shari-checking-the-cameras-too"
published_at: "2022-05-11T11:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627b4d5edb24a_missing.jpg"
keywords: []
---

# ശാരിയെ കണ്ടെത്താൻ സൈബർ പൊലീസ് സഹായം തേടി; ക്യാമറകളും പരിശോധിക്കുന്നു 

> **Lead Summary:** **വളയം :** കുറുവന്തേരിയിൽ നിന്ന് കാണാതായ കൊല്ലം സ്വദേശിനി ശാരിയെ കണ്ടെത്താൻ സൈബർ പൊലീസ് സഹായം തേടി. പ്രദേശത്തെ സി സി ടിവി ക്യാമറകളും പരിശോധിക്കുന്നു. രാത്രി ഭർതൃ വീട്ടിൽ ഉറങ്ങിക്കിടന്ന യുവതിയെയാണ് കാണാതായത്.

## Article Content

**വളയം :** കുറുവന്തേരിയിൽ നിന്ന് കാണാതായ കൊല്ലം സ്വദേശിനി ശാരിയെ കണ്ടെത്താൻ സൈബർ പൊലീസ് സഹായം തേടി. പ്രദേശത്തെ സി സി ടിവി ക്യാമറകളും പരിശോധിക്കുന്നു. രാത്രി ഭർതൃ വീട്ടിൽ ഉറങ്ങിക്കിടന്ന യുവതിയെയാണ് കാണാതായത്.

കുറവന്തേരി കുയ്യങ്ങാട്ടെ ലിജിത്തിൻ്റെ ഭാര്യ കൊല്ലം സ്വദേശിയായ ശാരി (21) യെയാണ് കാണാതായത്. ഒരു വർഷം മുൻപായിരുന്നു വിവാഹം. യുവതിയുടെ ഭർത്താവ് ലിജിത്ത് ഗൾഫിലാണ്.

ഇന്നലെ രാത്രി പതിനൊന്നോടെ ഉറങ്ങാൻ കിടന്നതാണെന്നും ഇന്ന് രാവിലെ വീട്ടുകാർ ഉണർന്നപ്പോൾ കിടപ്പുമുറിയിൽ സ്വർണാഭരണങ്ങൾ അഴിച്ചു വെച്ചതായും ബന്ധുക്കൾ വളയം പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.

രണ്ട് ജോഡി വസ്ത്രങ്ങളും ശാരിയുടെ വിദ്യാഭാസ സർട്ടിഫിക്കറ്റുകളും കാണാനില്ലെന്നും വീട്ടുകാർ പറഞ്ഞു. ഗ്രാമപഞ്ചായത്ത് വൈസ്.പ്രസിഡൻറ് കെ.പി കുമാരൻ്റെ നേതൃത്വത്തിൽ നാട്ടുകാർ പ്രദേശത്ത് തിരച്ചിൽ നടത്തുന്നുണ്ട്. സമീപ വീടുകളിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/42032/cyber-police-seek-help-to-find-shari-checking-the-cameras-too)