---
title: "പോളിടെക്‌നിക്ക് കോളേജുകളില്‍ സ്‌പോട്ട് അഡ്മിഷന്‍"
english_title: "Spot admission in Polytechnic colleges"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/4213/spot-admission-in-polytechnic-colleges"
published_at: "2021-10-08T18:59:00+05:30"
category: "Nadapuram"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616048636b24b_admsn.jpg"
keywords: []
---

# പോളിടെക്‌നിക്ക് കോളേജുകളില്‍ സ്‌പോട്ട് അഡ്മിഷന്‍

> **Lead Summary:**  **നാദാപുരം**: ഐ.എച്ച്.ആര്‍.ഡി പോളിടെക്‌നിക്ക് കോളേജുകളില്‍ ത്രിവത്സര ഡിപ്‌ളോമ കോഴ്‌സുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. കരുനാഗപ്പള്ളി , മറ്റക്കര , പൈനാവ് , മാള , കുഴല്‍മന്ദം വടകര കല്ല്യാശ്ശേരി എന്നീ പോളിടെക്‌നിക് കോളേജുകളിലേയ്ക്കും, പൂഞ്ഞാര്‍ എഞ്ചിനീയറിംഗ് കോളേജിലേയ്ക്കുമാണ് അഡ്മിഷന്‍ നടത്തുന്നത്.

## Article Content

 **നാദാപുരം**: ഐ.എച്ച്.ആര്‍.ഡി പോളിടെക്‌നിക്ക് കോളേജുകളില്‍ ത്രിവത്സര ഡിപ്‌ളോമ കോഴ്‌സുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. കരുനാഗപ്പള്ളി , മറ്റക്കര , പൈനാവ് , മാള , കുഴല്‍മന്ദം വടകര കല്ല്യാശ്ശേരി എന്നീ പോളിടെക്‌നിക് കോളേജുകളിലേയ്ക്കും, പൂഞ്ഞാര്‍ എഞ്ചിനീയറിംഗ് കോളേജിലേയ്ക്കുമാണ് അഡ്മിഷന്‍ നടത്തുന്നത്.

അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്ന എസ്.ഐ.ടി.ടി.ആര്‍ മുഖേന ഓണ്‍ലൈന്‍ അപേക്ഷ നല്‍കിയിട്ടുള്ള വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്കും ഇന്ന് (ഒക്ടോബര്‍ 9) ന് 12 മണിക്കകം ഐ.എച്ച്.ആര്‍.ഡി കോളേജുകളില്‍ നേരിട്ടെത്തി അപേക്ഷ സമര്‍പ്പിക്കുവാന്‍ അവസരം ഉണ്ടായിരിക്കുമെന്ന് ഡയറക്ടര്‍ അറിയിച്ചു.

ഓണ്‍ലൈന്‍ അപേക്ഷ നല്‍കിയിട്ടുള്ള വിദ്യാര്‍ത്ഥികള്‍ക്കായി ഒക്ടോബര്‍ 11,12 തീയതികളിലും ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചിട്ടില്ലാത്തവരില്‍ നിന്നും ഒക്ടോബര്‍ 13,16 തീയതികളിലും സ്‌പോട്ട് അഡ്മിഷന്‍ നടത്തും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/4213/spot-admission-in-polytechnic-colleges)