---
title: "മരിച്ചത് ചോരവാർന്ന്; മാലിഖിനെ ആശുപത്രിയിൽ എത്തിച്ചത് കുത്തിയ ശേഷം ഏറെ വൈകി"
english_title: "Eyewitnesses say guest worker stabbed to death in chest"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/42216/eyewitnesses-say-guest-worker-stabbed-to-death-in-chest"
published_at: "2022-05-12T07:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627c66a78b50c_death valayam.jpg"
keywords: []
---

# മരിച്ചത് ചോരവാർന്ന്; മാലിഖിനെ ആശുപത്രിയിൽ എത്തിച്ചത് കുത്തിയ ശേഷം ഏറെ വൈകി

> **Lead Summary:** **നാദാപുരം: **നെഞ്ചിന് കുത്തേറ്റ അതിഥി തൊഴിലാളി മരിച്ചത് ചോര വാർന്നെന്ന് ദൃക്സാക്ഷികൾ. മാലിഖിനെ ആശുപത്രിയിൽ എത്തിച്ചത് കുത്തിയ ശേഷം ഏറെ വൈകി. വളയത്ത് അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ച സംഭവത്തിൽ പൊലീസ് കസ്റ്റഡിയിലുള്ള യുവാവിനെ ഇന്ന് വിശദമായി ചോദ്യം ചെയ്യും.

## Article Content

**നാദാപുരം: **നെഞ്ചിന് കുത്തേറ്റ അതിഥി തൊഴിലാളി മരിച്ചത് ചോര വാർന്നെന്ന് ദൃക്സാക്ഷികൾ. മാലിഖിനെ ആശുപത്രിയിൽ എത്തിച്ചത് കുത്തിയ ശേഷം ഏറെ വൈകി. വളയത്ത് അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ച സംഭവത്തിൽ പൊലീസ് കസ്റ്റഡിയിലുള്ള യുവാവിനെ ഇന്ന് വിശദമായി ചോദ്യം ചെയ്യും.

മാലിഖിനെ കുത്തി കൊന്നത് ഉറങ്ങാൻ കിടന്നപ്പോഴാണെന്ന് ഒപ്പമുണ്ടായിരുന്നവർ .ബീഹാർ ഗട്ടീഹർ ജില്ലയിലെ മഹാദേവ്പൂർ സ്വദേശി ഇബ്രാഹിമിന്റെ മകൻ മാലിക്കാണ് (44) ഇന്നലെ രാത്രി കുത്തേറ്റ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ആളാണ് കൊലപാതകത്തിന് പിന്നിൽ .

വളയം ജാതിയേരിക്ക് സമീപം വാടക കെട്ടിടത്തിലെ താമസ സ്ഥലത്ത് ബുധനാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം. സ്ഥലത്ത് വെച്ച് വാക്കുതർക്കമുണ്ടായിരുന്നെന്നും രാത്രിയോടെ മദ്യലഹരിയിലായിരുന്ന സുഹൃത്ത് ഉറങ്ങാൻ കിടന്ന മാലികിനെ കത്തി കൊണ്ട് കുത്തുകയായിരുന്നെന്നും ദൃക്സാക്ഷികൾ പൊലീസിന് മൊഴി നൽകി.

കല്ലാച്ചി റോഡ് പണിക്കായി അഞ്ച് മാസം മുമ്പാണ് ഇവർ വളയത്തെത്തിയത്. മാലിക്കിന് ഇടത് നെഞ്ചിന് മുകളിലാണ് കുത്തേറ്റത്.

മാലിക്കിനെ കുത്തിയ ബേചിയൻ എന്ന ആളെ വളയം പോലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ് മോർട്ടം നടപടികൾ ഇന്ന് നടക്കും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/42216/eyewitnesses-say-guest-worker-stabbed-to-death-in-chest)