---
title: "ഗ്രാമോത്സവമായി... വോൾഗ വാർഷികാഘോഷം മുരുകൻകാട്ടാക്കട ഉദ്ഘാടനം ചെയ്തു"
english_title: "As a village festival ... Murukankattakada inaugurated the Volga anniversary celebrations"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/42220/as-a-village-festival-murukankattakada-inaugurated-the-volga-anniversary-celebrations"
published_at: "2022-05-12T07:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627c6b003eca0_volga gramolsavam eringannur.jpg"
keywords: []
---

# ഗ്രാമോത്സവമായി... വോൾഗ വാർഷികാഘോഷം മുരുകൻകാട്ടാക്കട ഉദ്ഘാടനം ചെയ്തു

> **Lead Summary:** **ഇരിങ്ങണ്ണർ : **കോട്ടേമ്പ്രം വോൾഗ കലാകേന്ദ്രം മുപ്പത്തിയാറാം വാർഷികാഘോഷം പ്രശസ്ത കവി മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്തു. ജനുവരി മുതൽ ആരംഭിച്ച വിവിധ പരിപാടികൾ ഉൾപ്പെടുത്തിയ ആഘോഷപരിപാടികളാണ് ഔപചാരികമായി ഉദ്ഘാടനം ചെയ്തത്.

## Article Content

**ഇരിങ്ങണ്ണർ : **കോട്ടേമ്പ്രം വോൾഗ കലാകേന്ദ്രം മുപ്പത്തിയാറാം വാർഷികാഘോഷം പ്രശസ്ത കവി മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്തു. ജനുവരി മുതൽ ആരംഭിച്ച വിവിധ പരിപാടികൾ ഉൾപ്പെടുത്തിയ ആഘോഷപരിപാടികളാണ് ഔപചാരികമായി ഉദ്ഘാടനം ചെയ്തത്.

ഗ്രാമോത്സവം, ത്രിദിന നാടകോത്സവം, വോൾ ഗയുടെ നാടകം എന്നിവയാണ് അവസാന ഘട്ട പരിപാടികൾ. ഉദ്ഘാടന ചടങ്ങിൽ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ എൻ. പദ്മിനിടീച്ചർ അധ്യക്ഷയായി.

ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം എ. ഡാനിയ, വാർഡ് മെമ്പർ എം കെ. സുജാത, ടി. അനിൽമാസ്റ്റർ, കെപി ചാത്തുമാസ്റ്റർ, അബ്ദുള്ളഹാജി കാട്ടിൽ, ടി. ബാലൻ, ശശിമീത്തൽ എന്നിവർ സംസാരിച്ചു.

രമേശൻകുന്നുമ്മൽ റിപ്പോർട്ട് അവതരിപ്പിച്ചു. സ്വാഗതസംഘം ചെയർമാൻ ബിനീഷ്. പി സ്വാഗതവും ട്രഷറർ നിജേഷ്കുന്നിലോത്ത്‌ നന്ദിയും പറഞ്ഞു.

കലമത്സരങ്ങൾ, നൃത്യ നൃത്യങ്ങൾ, സുനിൽകോട്ടേമ്പ്രം അവതരിപ്പിച്ച നർമ്മസല്ലാപം, പ്രദീപ്‌ മേമുണ്ട സംവിധാനം ചെയ്ത വോൾഗയുടെ നാടകം എന്നീ പരിപാടികൾ ഗ്രാമോത്സവത്തിന്റെ ഭാഗമായി നടന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/42220/as-a-village-festival-murukankattakada-inaugurated-the-volga-anniversary-celebrations)