---
title: "പാത്രങ്ങൾ ബോംബാക്കി പത്രങ്ങൾ; ക്ഷേത്ര പരിസരത്തെ നെയ് പാത്രം ഒടുവിൽ വ്യാജ ബോംബായി"
english_title: "The ghee pot around the temple eventually turned into a fake bomb"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/42223/the-ghee-pot-around-the-temple-eventually-turned-into-a-fake-bomb"
published_at: "2022-05-12T07:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627c718ce80da_steel bomb.jpg"
keywords: []
---

# പാത്രങ്ങൾ ബോംബാക്കി പത്രങ്ങൾ; ക്ഷേത്ര പരിസരത്തെ നെയ് പാത്രം ഒടുവിൽ വ്യാജ ബോംബായി

> **Lead Summary:** **നാദാപുരം: **പൊലീസ് കണ്ടെടുക്കുന്ന സ്റ്റീൽ കണ്ടെയിനർ പാത്രങ്ങൾ എല്ലാം ബോംബ് പിടിച്ചെടുത്തെന്ന വാർത്തയാക്കി മുഖ്യധാരയിൽ എന്ന് അവകാശപ്പെടുന്ന പത്രങ്ങൾ പരിഹാസരാകുന്നു. കാള പെറ്റെന്ന് കേട്ട് കയറെടുക്കാൻ ഓടുന്ന ചില പത്രപ്രവർത്തകരാണ് ഇത്തരം ബോംബ് വേട്ടക്ക് പിന്നിൽ.

## Article Content

**നാദാപുരം: **പൊലീസ് കണ്ടെടുക്കുന്ന സ്റ്റീൽ കണ്ടെയിനർ പാത്രങ്ങൾ എല്ലാം ബോംബ് പിടിച്ചെടുത്തെന്ന വാർത്തയാക്കി മുഖ്യധാരയിൽ എന്ന് അവകാശപ്പെടുന്ന പത്രങ്ങൾ പരിഹാസരാകുന്നു. കാള പെറ്റെന്ന് കേട്ട് കയറെടുക്കാൻ ഓടുന്ന ചില പത്രപ്രവർത്തകരാണ് ഇത്തരം ബോംബ് വേട്ടക്ക് പിന്നിൽ.

വളയം ചെക്കോറ്റ ക്ഷേത്ര പരിസരത്ത് നിന്ന് കണ്ടെത്തിയ നെയ് പാത്രവും ഒടുവിൽ വ്യാജ ബോംബായി. ഒടുവിൽ പോലീസിനെ പഴിചാരി വ്യാജ ബോംബ് വാർത്തയും. തിങ്കളാഴ്ച രാത്രിയാണ് വളയം ചെക്കോറ്റയിൽ സ്വകാര്യവ്യക്തിയുടെ പറമ്പിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ സ്റ്റീൽ കണ്ടെയ്നർ കണ്ടെത്തിയത്.

സ്റ്റീൽ ബോംബാണെന്ന സംശയത്തിൽ പോലീസെത്തി കണ്ടെയ്നർ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റി.എന്നാൽ സ്ഥിരീകരിക്കും മുമ്പേ ബോംബ് കണ്ടെത്തിയതായി പത്രവാർത്തകൾ വന്നു. വളയം പോലീസും ബോംബ് സ്ക്വാഡും സ്റ്റീൽ കണ്ടെയ്നർ പിടികൂടിയ ആയുധങ്ങൾക്കും സ്ഫോടകവസ്തുക്കൾക്കുമായി തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.

തുടർന്ന് കസ്റ്റഡിയിലെടുത്ത സ്റ്റീൽ കണ്ടെയ്നർ ബോംബ് സ്ക്വാഡ് ചേലക്കാട് ക്വാറിയിലെത്തിച്ച് പരിശോധിച്ചപ്പോഴാണ് നെയ്യ് നിറച്ച കണ്ടെയ്നർ ആണെന്നു മനസ്സിലായത്.

ഇതോടെയാണ് വ്യാജ ബോംബ് ആണെന്ന വാർത്ത വന്നത്. നാട്ടുകാരുടെയും പോലീസിന്റെയും ഭീതി അകന്നതായും വാർത്തയിലുണ്ട്. ബോംബ് ആണെന്ന് സ്ഥിരീകരിക്കാതെ വാർത്ത നൽകിയവരാണ് ഭീതി പരത്തിയതെന്നതാണ് വസ്തുത.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/42223/the-ghee-pot-around-the-temple-eventually-turned-into-a-fake-bomb)