---
title: "ഖത്തറിൽ നിന്ന് മടങ്ങിയ പാറക്കടവ് സ്വദേശിയെ കാണാനില്ലെന്ന് ഭാര്യയുടെ പരാതി"
english_title: "His wife complained that he could not see the Parakkadavu native who had returned from Qatar"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/42225/his-wife-complained-that-he-could-not-see-the-parakkadavu-native-who-had-returned-from-qatar"
published_at: "2022-05-12T08:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627c7a1740f8f_fayis missing case.jpg"
keywords: []
---

# ഖത്തറിൽ നിന്ന് മടങ്ങിയ പാറക്കടവ് സ്വദേശിയെ കാണാനില്ലെന്ന് ഭാര്യയുടെ പരാതി

> **Lead Summary:** **നാദാപുരം: **വിമാനമാർഗം ഖത്തറിൽ നിന്ന് നാട്ടിലെത്തിയ പ്രവാസി യുവാവിനെ കാണാനില്ലെന്ന് ഭാര്യയുടെ പരാതി. ചെക്യാട് പാറക്കടവ് കരുവാൻറവിട ഫായിസ് നെയാണ് കാണാതായത്.

## Article Content

**നാദാപുരം: **വിമാനമാർഗം ഖത്തറിൽ നിന്ന് നാട്ടിലെത്തിയ പ്രവാസി യുവാവിനെ കാണാനില്ലെന്ന് ഭാര്യയുടെ പരാതി. ചെക്യാട് പാറക്കടവ് കരുവാൻറവിട ഫായിസ് നെയാണ് കാണാതായത്.

ഇതുസംബന്ധി ച്ച് ഭാര്യ വളയം പൊലീസിൽ പരാതി നൽകി. വീട്ടുകാരുമായി ഫോൺവഴി ബന്ധപ്പെടാറുള്ള ഇയാൾ കുറച്ച് ദിവസമായി വിളിക്കാതായതോടെ ഭാര്യ ഖത്തറിലെ സുഹൃത്തുക്കളെ ബന്ധപ്പെട്ടിരുന്നു.

ഏപ്രിൽ എട്ടിന് ഇയാൾ ഖത്തറിൽനിന്ന് ഹൈദരാബാദ് വഴി ബെംഗളൂരുവിലേക്ക് പോയതായി അറിഞ്ഞു. എന്നാൽ പിന്നീട് ഇയാളെക്കുറിച്ച് ബന്ധുക്കൾക്ക് യാതൊരു വിവരവുമില്ല.

പാറക്കടവിലെ വീട്ടിലും ഇയാൾ എത്തിയിരുന്നില്ല. പെരുന്നാൾ ദിവസം വീട്ടിലെത്തുമെന്ന് പ്രതീക്ഷിച്ചിരിക്കുകയായിരുന്നു കുടംബം.

ഒരു മാസമായിട്ടും യുവാവിനെക്കുറിച്ച് വിവരമൊന്നും ലഭിക്കാതായതോടെയാണ് ഭാര്യ വളയംപൊലീസിൽ പരാതി നൽകിയത്. വളയം പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.****

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/42225/his-wife-complained-that-he-could-not-see-the-parakkadavu-native-who-had-returned-from-qatar)