---
title: "ജെ പി ലോഹ്യാ അനുസ്മരണം നടത്തി"
english_title: "JP, Lohia conducted the memorial"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/4227/jp-lohia-conducted-the-memorial"
published_at: "2021-10-08T21:06:00+05:30"
category: "Edacheri"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6160662aafbf8_lohya.jpg"
keywords: []
---

# ജെ പി ലോഹ്യാ അനുസ്മരണം നടത്തി

> **Lead Summary:** **എടച്ചേരി: **എൽ വൈ ജെ ഡി എടച്ചേരി മേഖലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സോഷ്യലിസ്റ്റ് നേതാക്കളായ ജയപ്രകാശ് നാരായണൻ, ഡോ. റാം മനോഹർ ലോഹ്യാ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു.

## Article Content

**എടച്ചേരി: **എൽ വൈ ജെ ഡി എടച്ചേരി മേഖലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സോഷ്യലിസ്റ്റ് നേതാക്കളായ ജയപ്രകാശ് നാരായണൻ, ഡോ. റാം മനോഹർ ലോഹ്യാ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു.

എൽ വൈ ജെ ഡി സംസ്ഥാന ജനറൽ സിക്രട്ടറി ഇ കെ സജിത്ത്കുമാർ ഉദ്ഘാടനം ചെയ്തു. കെ.രജീഷ് അധ്യക്ഷത വഹിച്ചു എൽ വൈ ജെ ഡി സംസ്ഥാന കമ്മറ്റി അംഗം വത്സരാജ് മണലാട്ട്, ടി കെ ബാലൻ, പ്രജീഷ് വള്ളിൽ, രജ്ഞിത്ത് എം പി എന്നിവർ പ്രസംഗിച്ചു.

ഗാന്ധിജയന്തിയോട് അനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി നടത്തിയ ക്വിസ്സ് മൽസരം, ചിത്രരചന എന്നിവയിൽ വിജയിച്ച വിദ്യാർത്ഥികൾക്ക് എടച്ചേരി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർപേഴ്സൺ ശ്രീജ പാല പറമ്പത്ത് ട്രോഫികൾ വിതരണം ചെയ്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/4227/jp-lohia-conducted-the-memorial)