---
title: "പ്രതികൾ റിമാന്റില്‍; ബൈക്ക് മോഷണം ഉടമ അറിഞ്ഞത് പോലീസ് പറഞ്ഞ് "
english_title: "Defendants remanded; Police said the owner of the bike knew about the theft"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/4234/defendants-remanded-police-said-the-owner-of-the-bike-knew-about-the-theft"
published_at: "2021-10-08T21:47:00+05:30"
category: "Nadapuram"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61606f404c911_.jpg"
keywords: []
---

# പ്രതികൾ റിമാന്റില്‍; ബൈക്ക് മോഷണം ഉടമ അറിഞ്ഞത് പോലീസ് പറഞ്ഞ് 

> **Lead Summary:** **നാദാപുരം: **മോഷ്ടിച്ച ബൈക്കുമായി പോകവേ പൊലീസ് പിടിയിലായ വാണിമേൽ കരുകുളം നെടുവിലം കണ്ടി രാഹുൽ കൈവേലി കുമ്പളച്ചോല സുധാലയത്തിൽ ജെ. സ്, എസ് ജിസുൻ , എന്നിവർ റിമാന്റില്‍ .കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രി അത്യാഹിത മറ്റ് വിഭാഗത്തിനു സമീപത്തു നിന്നും ബൈക്ക് മോഷണം പോയ വിവരം ഉടമ അറിയുന്നത് പ്രതികളെ പൊലീസ് പിടിച്ച ശേഷം.

## Article Content

**നാദാപുരം: **മോഷ്ടിച്ച ബൈക്കുമായി പോകവേ പൊലീസ് പിടിയിലായ വാണിമേൽ കരുകുളം നെടുവിലം കണ്ടി രാഹുൽ കൈവേലി കുമ്പളച്ചോല സുധാലയത്തിൽ ജെ. സ്, എസ് ജിസുൻ , എന്നിവർ റിമാന്റില്‍ .കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രി അത്യാഹിത മറ്റ് വിഭാഗത്തിനു സമീപത്തു നിന്നും ബൈക്ക് മോഷണം പോയ വിവരം ഉടമ അറിയുന്നത് പ്രതികളെ പൊലീസ് പിടിച്ച ശേഷം.

എലത്തൂർ എസ്ഐ കെ. ആർ.രാജേഷിന്റെ നേതൃത്വത്തിൽ വാഹന പരിശോധനയ്ക്കിടെ ഇന്നലെ പുലർച്ചെ തല ക്കുളത്തൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിനു സമീപത്തു നിന്ന് പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് മെഡിക്കൽ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തിന് സമീപത്ത് നിന്നും മോഷ്ടിച്ചതാണെന്നു മനസ്സിലായത്‌.

ഉടനെ വാഹന രേഖകൾ പരിശോധിച്ചപ്പോഴാണ് വയനാട് അമ്പലവയൽ സ്വദേശി അഭിജി ത്തിന്റെ ബൈക്കാണെന്നു മനസ്സിലായത്. അഭിജിത്തിനെ വിളിച്ചു പൊലീസ് വിവരം അറിയിച്ചു. അപ്പോഴാണ് മോഷണ വിവരം അഭിജിത്ത് അറിഞ്ഞത്. ബന്ധുവിനെ ആശുപത്രിയിൽ പ്രവേശിപ്പി ച്ചതറിഞ്ഞെത്തിയ അഭിജിത്ത് ബുധനാഴ്ച രാത്രി ബൈക്ക് ഇവി ടെ നിർത്തിയിട്ടതായിരുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/4234/defendants-remanded-police-said-the-owner-of-the-bike-knew-about-the-theft)