---
title: "ആനകൾ കുടുംബ സമേതം; ആയോട്ട് കുടുംബങ്ങൾ വീടൊഴിയുന്നു "
english_title: "Elephants with family; Ayot families evacuate"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/42659/elephants-with-family-ayot-families-evacuate"
published_at: "2022-05-14T07:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627f11635ad7a_elephent.jpg"
keywords: []
---

# ആനകൾ കുടുംബ സമേതം; ആയോട്ട് കുടുംബങ്ങൾ വീടൊഴിയുന്നു 

> **Lead Summary:** **നാദാപുരം: **ചെക്യാട് -വളയം -വാണിമേൽ - നരിപ്പറ്റ മലയോരങ്ങളിൽ കാട്ടാനകൾ സംഹാര താണ്ഡവമാടുമ്പോൾ അധികൃതർ നിസ്സഹായരായി നോക്കി നിൽക്കുന്നു. ആയോട്മലയിൽ വീണ്ടും കാട്ടാനക്കൂട്ടമിറങ്ങി കൃഷിനശിപ്പിച്ചു.

## Article Content

**നാദാപുരം: **ചെക്യാട് -വളയം -വാണിമേൽ - നരിപ്പറ്റ മലയോരങ്ങളിൽ കാട്ടാനകൾ സംഹാര താണ്ഡവമാടുമ്പോൾ അധികൃതർ നിസ്സഹായരായി നോക്കി നിൽക്കുന്നു. ആയോട്മലയിൽ വീണ്ടും കാട്ടാനക്കൂട്ടമിറങ്ങി കൃഷിനശിപ്പിച്ചു.

ആനകൾ കുടുംബ സമേതം കാടിറങ്ങുന്നതോടെ ആയോട്ട് കുടുംബങ്ങൾ വീടൊഴിയുന്നു . വനത്തിൽനിന്ന് ഒരു കിലോമീറ്റർ ദൂരത്തെ കൃഷിയിടങ്ങൾകടന്ന് സെയ്ന്റ് മേരീസ് പള്ളി പരിസരംവരെ എത്തിയ ആനകൾ ഓടച്ചാലിൽ ബാലകൃഷ്ണൻ, കടുവതാഴെ മറിയക്കുട്ടി എന്നിവരുടെ പറമ്പുകളിലെ തെങ്ങ്, കവുങ്ങ്, പ്ലാവ് തുടങ്ങിയവ നശിപ്പിച്ചു.

നേരത്തേ ആനകൾ വീടിന്റെ പരിസരത്തിറങ്ങിയതോടെ മറിയക്കുട്ടി താമസം മാറിയിരുന്നു. വ്യാഴാഴ്ചയാണ് ഇവർ‌ തിരിച്ചെത്തിയത്. വെള്ളിയാഴ്ച ഇവരുടെ വീട്ടുപറമ്പിലിറങ്ങിയ കാട്ടാനകൾ വ്യാപകമായി കൃഷി നശിപ്പിച്ചു.

കോളനിവാസികൾ ഉൾപ്പെടെയുള്ളവർ കടുത്ത ഭീതിയിലാണ്. കണ്ണവം വനത്തിൽനിന്നാണ് ഇവിടേക്ക് കുട്ടിയാനകൾ ഉൾപ്പെടെയുള്ള ആനക്കൂട്ടമെത്തുന്നത്. ഇരുപത് ദിവസത്തോളമായി ആയോട്, കണ്ടിവാതുക്കൽ, വായാട് കോളനികളിൽ ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ആനകൾ വരുത്തിയത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/42659/elephants-with-family-ayot-families-evacuate)