---
title: "നാദാപുരത്ത് വനിതാ വാർഡ് മെമ്പർക്ക് ആക്രമണം; വി എ സി മസ്ബൂബ ആശുപത്രിയിൽ"
english_title: "Nadapuram Grama Panchayat women ward member attacked"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/42668/nadapuram-grama-panchayat-women-ward-member-attacked"
published_at: "2022-05-14T08:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627f1e6e4f1b9_girl.jpg"
keywords: []
---

# നാദാപുരത്ത് വനിതാ വാർഡ് മെമ്പർക്ക് ആക്രമണം; വി എ സി മസ്ബൂബ ആശുപത്രിയിൽ

> **Lead Summary:** **നാദാപുരം: ** നാദാപുരം ഗ്രാമ പഞ്ചായത്ത് വനിതാ വാർഡ് മെമ്പർക്ക് ആക്രമണം. വി എ സി മസ്ബൂബ ആശുപത്രിയിൽ ചികിത്സ തേടി. നാദാപുരം ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡ് മെമ്പർ വി എ സി മസ്ബൂബയാണ് ഭർതൃസഹോദരൻ്റെ ആക്രമണത്തിന് ഇരയായത്.

## Article Content

**നാദാപുരം: ** നാദാപുരം ഗ്രാമ പഞ്ചായത്ത് വനിതാ വാർഡ് മെമ്പർക്ക് ആക്രമണം. വി എ സി മസ്ബൂബ ആശുപത്രിയിൽ ചികിത്സ തേടി. നാദാപുരം ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡ് മെമ്പർ വി എ സി മസ്ബൂബയാണ് ഭർതൃസഹോദരൻ്റെ ആക്രമണത്തിന് ഇരയായത്.

സഹോദരൻ്റെ നിക്കാഹിന് സ്വന്തം വീട്ടിലേക്ക് പോവാൻ വേണ്ടി തൻ്റെ കുട്ടികളെ വിളിക്കാൻ പോയപ്പോൾ യാതൊരു പ്രകോപനവും ഇല്ലാതെ ഭർതൃ സഹോദരനായ ഫൗസിദ് എന്നയാൾ ആക്രമിച്ചുവെന്നാണ് പരാതി. ഇന്നലെ വൈകിട്ട് ആറരയോടെയാണ് സംഭവം.

ഇയാൾ കെട്ടാലറക്കുന്ന അസഭ്യ വർഷം നടത്തുകയും ചെയ്തതായി പരാതിയുണ്ട്. തുടർന്ന് നാട്ടുകാരാണ് രാത്രി 7.30 ന് മസ്ബൂബ നാദാപുരം ഗവ താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. തൻ്റെ വയറിലേക്കും കാലിനും ചവിട്ടിയതായും സ്കൂട്ടർ തള്ളിയിട്ടതായും മസ്ബുബ പറഞ്ഞു.

ഭർത്താവിൻ്റെ സമ്മതത്തോടെയാണ് കുട്ടികളെ സ്വന്തം വീട്ടിലേക്ക് കൊണ്ടു പോകാൻ ഒരുങ്ങിയതെന്നും മസ്ബൂബ പറഞ്ഞു. ഭർത്താവുമായുള്ള ചില അഭിപ്രായ വ്യത്യാസം കഴിഞ്ഞ ദിവസം മധ്യസ്ഥതയിലൂടെ പരിഹരിച്ചിരുന്നു.

ഇയാൾ മുമ്പും ഇത്തരം അതിക്രമങ്ങൾ നടത്തിയതായി മസ്ബൂബ പറഞ്ഞു. ജന പ്രതിനിധിയെ പൊതു മധ്യത്തിൽ അപമാനിച്ച സംഭവത്തിൽ നാട്ടുകാരിൽ പ്രതിഷേധം ശക്തമാവുകയാണ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/42668/nadapuram-grama-panchayat-women-ward-member-attacked)