വളയം : കല്ലാച്ചി -വളയം റോഡ് നിർമ്മാണ പ്രവർത്തി പൂർത്തീകരിക്കാതെ ജനങ്ങളെ ബുദ്ധിമുട്ടിലാക്കിയ കോൺട്രാക്ടറുടെ അനാസ്ഥയ്ക്കും രാഷ്ടീയ മുതലെടുപ്പ് നടത്താനുള്ള യു ഡി എഫ് - ബി ജെ പി ശ്രമത്തിനുമെതിരെ സി.പി.ഐ വളയം ലോക്കൽ കമ്മറ്റി നേതൃത്വത്തിൽ പ്രതിഷേധ യോഗം സംഘടിപ്പിച്ചു.

സി.പി.ഐ വളയം ലോക്കൽ സെക്രട്ടറി സി.എച്ച് ശങ്കരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി അഡ്വ. പി. ഗവാസ് ഉദ്ഘാടനം ചെയ്തു.
സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങൾക്കാണ് നാദാപുരത്ത് സ്ഥലം എം.എൽ.എ ഇ.കെ. വിജയൻ നേതൃത്വം നൽകുന്നത് റോഡുകളും പാലങ്ങളും സ്കൂൾ - ആശുപത്രികെട്ടിടങ്ങളുമടക്കം ആയിരക്കണക്കിന് കോടിയുടെ വികസന പ്രവർത്തനങ്ങളാണ് കുറഞ്ഞ കാലത്തിനിടയിൽ നടപ്പിൽ വരുത്തിയത്.
കല്ലാച്ചി -വളയം റോഡ് പ്രവൃത്തി സമയബന്ധിതമായി പൂർത്തീകരിക്കാൻ നിരവധി യോഗങ്ങളും തുടർച്ചയായ ബന്ധപ്പെടലുകളും നടത്തിയിരുന്നു.
മൂന്നാം റീച്ച് കരാർ എടുത്ത കോൺട്രാക്ടർ നിയമ വിരുദ്ധമായി പെരുമാറിയപ്പോൾ മന്ത്രിതല ഇടപൊലും സാധ്യമാക്കിയിട്ടുണ്ട്. പരിഹാരമായി കരാറുകാരനെ ഒഴിവാക്കി നിർത്താൻ തീരുമാനമായി. തുടർ നടപടികൾ വേഗത്തിലാക്കി പണി പെട്ടന്ന് തീർക്കാനുള്ള ഇടപെടൽ നടത്തും.
എം.എൽ എയേയും പാർട്ടിയെയും അപമാനിക്കാനുള്ള ബി.ജെ.പി - യു.ഡി.എഫ് ശ്രമത്തെ ജനങ്ങൾ അവഞ്ജയോടെ തള്ളി കളയും . മണ്ഡലം അസി. സെക്രട്ടറി എം.ടി ബാലൻ, വി.പി. ശശിധരൻ , ലിനീഷ് അരുവിക്കര, നിവേദ് ബാലകൃഷ്ണൻ , കെ. മനോജൻ പ്രസംഗിച്ചു.
Kallachi-Valayam Road; CPI general meeting in response to exception campaigns