ജോലിസ്ഥലത്ത് മരുന്നുകൾ എത്തിച്ച് നാദാപുരത്തെ ആരോഗ്യ പ്രവർത്തകർ

ജോലിസ്ഥലത്ത് മരുന്നുകൾ എത്തിച്ച് നാദാപുരത്തെ ആരോഗ്യ പ്രവർത്തകർ
May 14, 2022 08:52 PM | By Anjana Shaji

നാദാപുരം : ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പ് ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന വർക്കും എലിപ്പനി പോലുള്ള രോഗങ്ങൾ വരാൻ സാധ്യത ഉള്ള ജോലി ചെയ്തുകൊണ്ടിരിക്കുന്നവർക്കും നാദാപുരം ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിഭാഗം ബോധവൽക്കരണവും ഡോക്സിസൈക്ലിൻ ഗുളിക വിതരണവും ആരംഭിച്ചു.

പഞ്ചായത്തിലെ വിവിധ വാർഡുകളിൽ ഇത്തരം ജോലിയിൽ ഏർപ്പെട്ടിരിക്കുന്നവർ ക്കാണ് ആരോഗ്യ വിഭാഗം ജോലിസ്ഥലത്ത് മരുന്നുകൾ എത്തിക്കുന്നത്.

മലിനമായ വെള്ളത്തിൽ ജോലി ചെയ്യുന്നവരും ശുചിത്വമില്ലാത്ത സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവരും നിർബന്ധമായും ഗുളികകൾ കഴിക്കേണ്ടതാണ്. ഇരുപത്തിയൊന്നാം വാർഡിൽ നടന്ന ചടങ്ങിൽ ജെ.എച്ച്.ഐ.പ്രീജിത്ത് പി.കെ, ജെ.പി.എച്ച്.എൻ.ഫാത്തിമ.എൻ എന്നിവർ നേതൃത്വം നൽകി.

തിനാലാം വാർഡിലെ യുവാവിന് കുറച്ചു മുൻപ് എലിപ്പനി റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ നാദാപുരം പഞ്ചായത്ത് ആരോഗ്യ വിഭാഗം ബോധവൽക്കരണം ഊർജ്ജിതമാക്കിയിരിക്കുന്നു.

വീട്ടുടമസ്ഥരും കച്ചവട സ്ഥാപനങ്ങളും ഭക്ഷണ മാലിന്യം ഉൾപ്പെടെയുള്ളവ ശാസ്ത്രീയമായി സംസ്കരിക്കേണ്ടതാ ണെന്നും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണമെന്നും മലിനജലം പൊതു ഓടയിലേക്കും ജലാശയങ്ങളിലേക്കും ഒഴുക്കുന്നവർക്കെതിരെ കർശനമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും നാദാപുരം ഹെൽത്ത് ഇൻസ്പെക്ടർ സുരേന്ദ്രൻ കല്ലേരി അറിയിച്ചു.

Health workers in Nadapuram deliver medicines to the workplace

Next TV

Related Stories
കാത്തിരിപ്പിന് വിരാമം; ഡേ മാർട്ട് ഉദ്ഘാടനം നാളെ

May 21, 2022 08:11 PM

കാത്തിരിപ്പിന് വിരാമം; ഡേ മാർട്ട് ഉദ്ഘാടനം നാളെ

പ്രമുഖ ഹൈപ്പർ മാർക്കറ്റ് നെറ്റ് വർക്കായ ഡേമാർട്ട് ഗ്രൂപ്പിൻ്റെ പുതിയ ഹൈപ്പർ മാർക്കറ്റ് കക്കട്ടിൽ ,കുളങ്ങരത്ത് ഉദ്ഘാടനം...

Read More >>
അരൂരിൽ അർജുൻ ടി പി യുടെ സ്മരണ പുതുക്കി

May 21, 2022 07:48 PM

അരൂരിൽ അർജുൻ ടി പി യുടെ സ്മരണ പുതുക്കി

അരൂരിൽ അർജുൻ ടി പി യുടെ സ്മരണ പുതുക്കി ...

Read More >>
നാദാപുരം ഗ്രാമ പഞ്ചായത്തിന് സംസ്ഥാന സർക്കാർ അംഗീകാരം വീണ്ടും

May 21, 2022 07:24 PM

നാദാപുരം ഗ്രാമ പഞ്ചായത്തിന് സംസ്ഥാന സർക്കാർ അംഗീകാരം വീണ്ടും

നാദാപുരം ഗ്രാമ പഞ്ചായത്തിന് സംസ്ഥാന സർക്കാർ അംഗീകാരം...

Read More >>
കാട്ടാനയക്രമം; വായാട് മലയിൽ കർഷക മോർച്ച ജില്ലാ  നേതാക്കൾ സന്ദർശിച്ചു

May 21, 2022 07:11 PM

കാട്ടാനയക്രമം; വായാട് മലയിൽ കർഷക മോർച്ച ജില്ലാ നേതാക്കൾ സന്ദർശിച്ചു

കാട്ടാനയക്രമം; വായാട് മലയിൽ കർഷക മോർച്ച ജില്ലാ നേതാക്കൾ സന്ദർശിച്ചു ...

Read More >>
ക്യാമ്പസ് പഠനം; ക്യാമ്പസ് പഠനമെന്ന സ്വപ്നം സാക്ഷാത്കരിക്കൂ... മഹാരാജാസിൽ അഡ്മിഷൻ അരംഭിച്ചു

May 21, 2022 05:13 PM

ക്യാമ്പസ് പഠനം; ക്യാമ്പസ് പഠനമെന്ന സ്വപ്നം സാക്ഷാത്കരിക്കൂ... മഹാരാജാസിൽ അഡ്മിഷൻ അരംഭിച്ചു

ക്യാമ്പസ് പഠനം; ക്യാമ്പസ് പഠനമെന്ന സ്വപ്നം സാക്ഷാത്കരിക്കൂ... മഹാരാജാസിൽ അഡ്മിഷൻ...

Read More >>
റെഗുലർ മീൽ; ബർഗർ ലോഞ്ച് നിങ്ങൾക്കായി ഒരുക്കുന്ന സ്പെഷ്യൽ ഓഫറുകൾ

May 21, 2022 05:02 PM

റെഗുലർ മീൽ; ബർഗർ ലോഞ്ച് നിങ്ങൾക്കായി ഒരുക്കുന്ന സ്പെഷ്യൽ ഓഫറുകൾ

റെഗുലർ മീൽ, ബർഗർ ലോഞ്ച് നിങ്ങൾക്കായി ഒരുക്കുന്ന സ്പെഷ്യൽ...

Read More >>
Top Stories