വാണിമേൽ : തൂണേരി ബ്ലോക്ക് പഞ്ചായത്തിൻ്റെ 2021-2022 വാർഷിക വികസന പദ്ധതിയുടെ ഭാഗമായി വാണിമേൽ ഗ്രാമപഞ്ചായത്തിൻ്റെ കന്നുകുളത്തിലെ വ്യവസായ യൂണിറ്റിൽ ആരംഭിച്ച കുടുംബശ്രീ സംരംഭമായ കാർത്തിക ഗാർമെൻ്റ്സ് & ടൈലറിംഗ് സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ തൊഴിൽ പരിശീലനം ആരംഭിച്ചു.
വസ്ത്ര വ്യാപാര രംഗത്ത് നിരവധി ആളുകൾക്ക് ഒരു തൊഴിൽ ലഭിക്കട്ടെ എന്ന ഉദ്ദേശത്തോട് കൂടി തുടങ്ങിയ തൈയ്യൽ പരിശീലനം വാർഡ് മെമ്പർ സി.കെ.ശിവറാമിൻ്റെ അദ്ധ്യക്ഷതയിൽ തൂണേരി ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ കെ.കെ. ഇന്ദിര ഉദ്ഘാടനം ചെയ്തു.
നിഷ കെ.പി. രാജിഷ, സൗമ്യ എന്നിവർ സംസാരിച്ചു.
Sewing training at the industrial unit in the kunnukulam