---
title: "ഇന്ന് അറസ്റ്റ് ചെക്യാട് പ്രവാസി യുവാവിന്റെ വീട്ടിൽ അതിക്രമം; നാലു പേർ പൊലീസ് കസ്റ്റഡിയിൽ"
english_title: "Arrest today at Violence at Chekat Expatriate Youth; Four people are in police custody"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/43189/arrest-today-at-violence-at-chekat-expatriate-youth-four-people-are-in-police-custody"
published_at: "2022-05-17T07:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628306abc36a1_arrest.jpg"
keywords: []
---

# ഇന്ന് അറസ്റ്റ് ചെക്യാട് പ്രവാസി യുവാവിന്റെ വീട്ടിൽ അതിക്രമം; നാലു പേർ പൊലീസ് കസ്റ്റഡിയിൽ

> **Lead Summary:** **നാദാപുരം: **സാമ്പത്തിക ഇടപാട് ചർച്ച ചെയ്യാനെത്തിയ സംഘം വീട്ടിൽ അധികൃമം നടത്തി. ബഹ്റൈനിൽ നിന്ന് നാട്ടിലെത്തിയ യുവാവിന്റെ വീട്ടിൽ എത്തിയ സംഘം വീട്ടുകാരെ ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്തതായി പരാതി.

## Article Content

**നാദാപുരം: **സാമ്പത്തിക ഇടപാട് ചർച്ച ചെയ്യാനെത്തിയ സംഘം വീട്ടിൽ അധികൃമം നടത്തി. ബഹ്റൈനിൽ നിന്ന് നാട്ടിലെത്തിയ യുവാവിന്റെ വീട്ടിൽ എത്തിയ സംഘം വീട്ടുകാരെ ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്തതായി പരാതി.

സംഘത്തിലെ നാലു പേരെ വളയം പൊലീസ് കസ്റ്റഡിയിലെടുത്തു. ചെക്യാട് ബാങ്കിന് സമീപം വട്ടച്ചാങ്കാവിൽ അമീറിന്റെ വീട്ടിലാണ് ഞായറാഴ്ച വൈകീട്ട്  25 പേരടങ്ങുന്ന സംഘം എത്തിയത്. 

അമീറിനൊപ്പം ബഹ്റൈനിൽ ജോലി ചെയ്യുന്ന പയ്യോളി സ്വദേശി ഫഹദ്, മുക്കാളി സ്വദേശി സമീർ എന്നിവരുമായി അമീർ നടത്തിയ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് ഇവരുൾപ്പെടെയുള്ള സംഘം ചെക്യാട്ടെ വീട്ടിലെത്തിയത്.

വിഷയത്തിൽ തീരുമാനമാകാതെ പോകില്ലെന്ന് പറഞ്ഞ സംഘത്തോട് നാട്ടുകാർ അനുനയത്തിൻറെ ഭാഷയിൽ സംസാരിച്ചെങ്കിലും ഇവർ വഴങ്ങിയില്ല. വീട്ടിൽ വെച്ച് വാക്കേറ്റവും ബഹളവും നടന്നതോടെ വീട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

ഇതിനിടയിൽ സംഘത്തിൽപ്പെട്ട ചിലർ അമീറിനെയും സഹോദരി ഡോക്ടർ നജയെയും മർദ്ദിച്ചതായി പറയപ്പെടുന്നു. വളയം എസ് ഐയും സംഘവും വീട്ടിലെത്തി സംഘ തലവന്മാരായ നാലു പേരെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇവരെ ചോദ്യം ചെയ്തു വരികയാണ്.  ഇന്ന് അറസ്റ്റ് രേഖപ്പെടുത്തുവെന്നും പൊലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/43189/arrest-today-at-violence-at-chekat-expatriate-youth-four-people-are-in-police-custody)