വാണിമേൽ : ഇരുപത്തിയാറ് വർഷത്തിന് ശേഷം വാണിമേൽ ക്രസൻ്റ് ഹൈസ്കൂളിലെ 96 ബാച്ച് പൂർവ്വ വിദ്യാർത്ഥികൾ ഒത്തു ചേർന്നു.
ജീവിതത്തിൻ്റെ നാനാതുറകളിലേക്ക് ചിതറി പോയവർ അക്ഷരമുറ്റത്ത് വീണ്ടും സംഗമിച്ചപ്പോൾ അന്നത്തെ അധ്യാപകരും സ്നേഹം പങ്കുവെക്കാൻ എത്തി.
"ഒരു വട്ടം കൂടി " എന്ന് പേരിട്ട പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റും അധ്യാപികയുമായ പി.സുരയ്യ ഉദ്ഘാടനം ചെയ്തു. വി.പി സജീർ അധ്യക്ഷനായി. നവാസ് പാലേരി മുഖ്യ തിഥിയായി.
ജീവിതവഴിയിൽ വിട പറഞ്ഞ സഹപാഠികളായ കുഞ്ഞബ്ദുള്ളയെയും കെ.എസ് ഷിംനയെയും അധ്യാപകരായ പുതിയോട്ടിൽ സൂപ്പി മാസ്റ്റർ വത്സമ്മ ടീച്ചർ, സുഷമ ടീച്ചർ, ഒ.ഗംഗാധരൻ മാസ്റ്റർ ,വയൽ മമ്മു മാസ്റ്റർ നാരായണൻ മാസ്റ്റർ, പി.പി അബ്ദുള്ള എന്നിവരെ കെ.കെ ശ്രീജിത് അനുസ്മരിച്ചു.
വിവിധ മേഖലയിലെ പ്രതിഭകളായ നഹ്ദ ഷെറിൻ ,കൃഷ്ണ കീർത്തന, ലക്ഷ്മി സായി അശോക്, മുഹമ്മദ് നിഫാഫ് മിൻഹ ഷെറിൻ ക്രസൻ്റ് ഹൈസ്ക്കൂൾ പ്രധാന അധ്യാപകൻ സി.കെ മൊയ്തു, പൂർവ്വ അധ്യാപകരായ സി.കെ കുഞ്ഞബ്ദുള്ള ,ആസ്യ ടീച്ചർ ,കുന്നത്ത് മൊയ്തു .
പൂർവ്വ വിദ്യാത്ഥി സംഘടനാ ഭാരവാഹികളായ ഷെഹീർ, നൗഷാദ് വി.പി ,ഒ.മുനീർ എന്നിവർ സംസാരിച്ചു. സുഹൈൽ പി പി സ്വാഗതം പറഞ്ഞു.
Once more; Alumni of the Crescent gathered in the courtyard of Orma