പാറക്കടവ് : ചെക്യാട് സർവ്വീസ് സഹകരണ ബാങ്കിൻ്റെ കീഴിൽ പാറക്കടവിൽ കേരള സർക്കാർ കൺസ്യൂമർ ഫെഡ് സഹകരണത്തോടെ സ്റ്റുഡൻ്റ് മാർക്കറ്റ് & സ്റ്റേഷനറി ഉദ്ഘാടനം ചെയ്തു.
പാറക്കടവിൽ നടന്ന ചടങ്ങിൽ ചെക്യാട് ഗ്രാമപഞ്ചായത്ത് മെമ്പർ ഹാജറ ചെറൂണിയിലാണ് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത്. ബാങ്ക് പ്രസിഡണ്ട് എം.കുഞ്ഞിരാമൻ അധ്യക്ഷനായി.
വി.കെ.ഭാസ്കരൻ, പി.സുരേന്ദ്രൻ, എസ്.കെ.മൊയ്തു, സി.വി.ലീല, കെ.ഷാനിഷ് കുമാർ, പി.ബിനു, കെ.പി.രാജീവൻ, കെ.രമേശൻ, എ.ബവിനേഷ് എന്നിവർ സംസാരിച്ചു.
പ്രമുഖ കമ്പനികളുടെ പഠനോപകരണങ്ങളും സ്റ്റേഷനറികളും മിതമായ നിരക്കിൽ വിൽക്കപ്പെടുന്ന സംരഭമാണിത്.
Co-operative Justice ... Inaugurated by Justice Student Market & Stationery