കക്കട്ടിൽ : കുറ്റ്യാടി -നാദാപുരം സംസ്ഥാന പാതയിൽ കക്കട്ട് ടൗണിലുണ്ടായ വാഹന അപകടത്തിൽ മധ്യവയസ്കൻ മരിച്ചു. തീക്കുനി സ്വദേശി ആറ്റലാം കണ്ടി ഗംഗാധരനാണ് (68) ആണ് മരിച്ചത്.

ഇദ്ദേഹം സഞ്ചരിച്ച സ്കൂട്ടിയിൽ മറ്റൊരു വാഹനമിടിക്കുകയായിരുന്നു. ഉടനെ കക്കട്ടിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഇന്ന് ഉച്ചയോടെയാണ് അപകടം. മൃതദേഹം വടകര ജില്ലാ ആശുപത്രി മോർച്ചറിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഭാര്യ: വിജയലക്ഷ്മി. മക്കൾ: അശ്വതി,അഞ്ജലി
Vehicle accident in Kakat town; The scooter passenger died