എടച്ചേരി : എടച്ചേരി നോർത്ത് ശ്രീ അയ്യപ്പൻ കാവ് ക്ഷേത്രത്തിലെ പുനരുദ്ധാരണം നടന്ന നാഗ സങ്കേതത്തിൻ്റെ പുനഃപ്രതിഷ്ഠ കർമ്മവും സർപ്പബലിയും 29ന് ഞായറാഴ്ച നടക്കും.
രാവിലെ 7. 30 മുതൽ ചടങ്ങ് ആരംഭിക്കും. സർപ്പബലി വൈകു:5 മണിക്ക് തുടങ്ങും.
സർവ്വദോഷ പരിഹാരത്തിനും , സർവ്വ ഐശ്വര്യത്തിനും, മുൻതലമുറയുടെ ശാപദുരിതങ്ങളും, വാസ ഗൃഹത്തിലെ നാഗശാപം, ജാതക ചാര ദോഷഫലങ്ങൾ മാറുന്നതിനും പ്രതിഷ്ഠാ ദിനത്തിൽ സർപ്പബലി യിൽ ഭാഗമാവുന്നവർക്ക് നല്ലതാണെന്ന് അയ്യപ്പൻകാവ് ക്ഷേത്രസംരക്ഷണസമിതി ഭാരവാഹിക്കൾ പറഞ്ഞു.
Re-dedication of Edachery North Ayyappan Kavu Temple on the 29th