നാദാപുരം : പ്രാദേശിക മാധ്യമ പ്രവർത്തകർക്ക് ക്ഷേമനിധി ഏർപ്പെടുത്തുമെന്ന സർക്കാർ പ്രഖ്യാപനം ഉടൻ നടപ്പിലാക്കണമെന്ന് നാദാപുരം പ്രസ് ഫോറം ജനറൽ കൗൺസിൽ ആവശ്യപ്പെട്ടു.

കേരള പത്ര പ്രവർത്തക അസോസിയേഷൻ വടകര താലൂക്ക് പ്രസിഡന്റ് എം കെ അഷ്റഫ് ഉദ്ഘാടനം ചെയ്തു. താലൂക്ക് ട്രഷറർ കെ കെ ശ്രീജിത്ത്, വൈസ് പ്രസിഡന്റ് പി കെ രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: വത്സരാജ് മണലാട്ട് ( പ്രസി.), വി പി രാധാകൃഷ്ണൻ, പി കെ റാഷിദ് ( വൈ. പ്രസി ), മുഹമ്മദലി തിനൂർ ( സെക്ര.), രിജിൻ കല്ലാച്ചി, ഹൈദർ വാണിമേൽ ( ജോ. സെക്ര.), ഇസ്മായിൽ വാണിമേൽ ( ട്രഷ.)
Welfare Fund for Local Media Workers: Government announcement should be implemented - Nadapuram Press Forum