---
title: "ചിയ്യൂരിൽ വീട്ടമ്മ മരിച്ചു; ചെമ്മീനിൽ നിന്ന് വിഷബാധയെന്ന് സംശയം"
english_title: "Housewife dies in Chiyur; Suspected of poisoning from shrimp"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/43808/housewife-dies-in-chiyur-suspected-of-poisoning-from-shrimp"
published_at: "2022-05-20T08:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6286fea55003f_death.jpg"
keywords: []
---

# ചിയ്യൂരിൽ വീട്ടമ്മ മരിച്ചു; ചെമ്മീനിൽ നിന്ന് വിഷബാധയെന്ന് സംശയം

> **Lead Summary:** **നാദാപുരം : **കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ചിയ്യൂരിലെ വീട്ടമ്മ മരിച്ചു. ചെമ്മീനിൽ നിന്ന് ഉണ്ടായ വിഷബാധയെന്ന് സംശയം.

## Article Content

**നാദാപുരം : **കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ചിയ്യൂരിലെ വീട്ടമ്മ മരിച്ചു. ചെമ്മീനിൽ നിന്ന് ഉണ്ടായ വിഷബാധയെന്ന് സംശയം.

പയന്തോങ്ങ് - ചീയ്യുരിനടുത്തെ കരിമ്പാലൻകണ്ടി മൊയ്തു ഹാജി യുടെ ഭാര്യ സുലൈഖ (42) ആണ് മരിച്ചത്. വീട്ടിലുണ്ടാക്കിയ ചെമ്മീൻ കറിയിൽ നിന്ന് ഭക്ഷ്യ വിഷബാധയുണ്ടായതെന്നാണ് സംശയം.

ഇന്ന് പുലർച്ചെയായിരുന്നു മരണം. മൃതദേഹം പോസ്റ്റുമാർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോകും.

പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയ ശേഷമേ ഇക്കാര്യത്തിൽ ഒരു സ്ഥിരീകരണം ഉണ്ടാകൂവെന്ന് ആരോഗ്യ പ്രവർത്തകർ പറഞ്ഞു. എടച്ചേരി തലായി അച്ചലത്ത് അബ്ദുള്ളയുടെ മകളാണ്. മക്കൾ: സുഹൈൽ ,ഹാരിസ്, നജ്ല, റംസിയ. മരുമക്കൾ: ഷറഫ (കുമ്മങ്കോട്) സെമീർ (കുമ്മങ്കോട്).

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/43808/housewife-dies-in-chiyur-suspected-of-poisoning-from-shrimp)