---
title: "ഒരു വർഷം ഒരു ലക്ഷം സംരംഭം; വാണിമേലിൽ തൊഴിൽ സംരഭകത്വ ശില്പശാല സംഘടിപ്പിച്ചു"
english_title: "Organized Entrepreneurship Workshop on Vanimel"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/44126/organized-entrepreneurship-workshop-on-vanimel"
published_at: "2022-05-21T15:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6288b539a23b0_job.jpg"
keywords: []
---

# ഒരു വർഷം ഒരു ലക്ഷം സംരംഭം; വാണിമേലിൽ തൊഴിൽ സംരഭകത്വ ശില്പശാല സംഘടിപ്പിച്ചു

> **Lead Summary:** **നാദാപുരം : **കേരള സർക്കാർ വ്യവസായ വാണിജ്യ വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ വാണിമേൽ ഗ്രാമ പഞ്ചായത്തിൽ ശിൽപ ശാല സംഘടിപ്പിച്ചു.

## Article Content

**നാദാപുരം : **കേരള സർക്കാർ വ്യവസായ വാണിജ്യ വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ വാണിമേൽ ഗ്രാമ പഞ്ചായത്തിൽ ശിൽപ ശാല സംഘടിപ്പിച്ചു.

ഒരു വർഷം ഒരു ലക്ഷം സംരംഭംങ്ങൾ എന്ന ലക്ഷ്യത്തോടെ നടത്തിയ സംരംഭകത്വ ശിൽപശാല വാണിമേൽ ഗ്രാമ പഞ്ചായത്ത് വൈസ്: പ്രസിഡൻറ് സെൽമ രാജു ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ഫാത്തിമ കണ്ടിയിൽ അദ്ധ്യക്ഷത വഹിച്ചു.

തൂണേരി ബ്ലോക്ക് വ്യവസായ വികസന ഓഫീസർ ശരത് പി.ഡി സംരംഭ സാധ്യതകളെ കുറിച്ച് വിശദീകരിച്ചു. എഫ് എൽ സി പി. രത്നാകര കുറുപ്പ് സംരംഭം തുടങ്ങുന്നതിനാവശ്യമായ ലോണുകൾ എങ്ങനെ ലഭിക്കാം എന്നതിനെ കുറിച്ച് വിശദീകരിച്ചു.

വാർഡ് മെമ്പർ മാരായ സി.കെ. ശിവറാം ,ചേലക്കാടൻ കുഞ്ഞമ്മദ്, റസാഖ് പറമ്പത്ത്, പി.ശാരദ, റംഷിദ് ചേരനാണ്ടി, റിജിന സി ഡി എസ് ചെയർ പേഴ്സൺ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.വാർഡ് മെമ്പർ എ.പി.ഷൈനി സ്വാഗതവും എം എസ് എം ഇ ഫെസിലിറേറ്റർ കെ.എം ആര്യ നന്ദി പറഞ്ഞു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/44126/organized-entrepreneurship-workshop-on-vanimel)