വളയം : തൻ്റെ കൊച്ചുവ്യാപാര കേന്ദ്രത്തെ നെഞ്ചേറ്റി വാങ്ങിയ വളയം ഗ്രാമത്തിന്നോടുള്ള അകമഴിഞ്ഞ പിന്തുണ തുടർന്ന് വസ്ത്ര വ്യാപാരി.

വളയം ഗ്രാമപഞ്ചായത്ത് സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി നടത്തി വരുന്ന കായികപരിശീലന ക്യാമ്പിലേക്ക് വളയത്തെ വ്യാപാരിയും പേരാമ്പ്ര മരിതേരി സ്വദേശിയുമായ അബ്ദുൽ സലാം കളിയുപകരണങ്ങൾ സംഭാവന നൽകി.
ബോളുകളും മറ്റുമടങ്ങിയ കിറ്റ് സലാമിൽ നിന്നും വളയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി.പ്രദീഷ് ഏറ്റുവാങ്ങി.വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ.വിനോദൻ,സ്പോർട്സ് കൗൺസിൽ കൺവീനർ പി.പി.ഷൈജു എന്നിവർ പങ്കെടുത്തു.
പ്രളയ സമയത്ത് പുതപ്പുകളും വസ്ത്രങ്ങളും ഈ നാടിന് സംഭാവന ചെയ്ത സലാം കോ വിഡ് മഹാമാരി കാലത്തും അകമഴിഞ്ഞ് സഹായിച്ചു.
Valayam, who bought his small business center by heart, became a garment trader following his inward support to the village.