---
title: "വൃത്തിഹീനം; കുമ്മങ്കോട് കള്ള്ഷാപ്പും ചേലക്കാട് മത്സ്യ ബൂത്തും അടക്കാൻ ഉത്തരവ് "
english_title: "Order to close Kummankode toll shop and Chelakkad fish booth"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/44257/order-to-close-kummankode-toll-shop-and-chelakkad-fish-booth"
published_at: "2022-05-22T10:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6289c66014cf9_shap.jpg"
keywords: []
---

# വൃത്തിഹീനം; കുമ്മങ്കോട് കള്ള്ഷാപ്പും ചേലക്കാട് മത്സ്യ ബൂത്തും അടക്കാൻ ഉത്തരവ് 

> **Lead Summary:** **നാദാപുരം : **ഭക്ഷ്യവിഷബാധയെത്തുടർന്ന് നാദാപുരം താലൂക്ക് ആശുപത്രി പൊതുജനാരോഗ്യ വിഭാഗം നാദാപുരം ഗ്രാമപ്പഞ്ചായത്തിലെ 35 സ്ഥാപനങ്ങളിൽ പരിശോധന നടത്തി.

## Article Content

**നാദാപുരം : **ഭക്ഷ്യവിഷബാധയെത്തുടർന്ന് നാദാപുരം താലൂക്ക് ആശുപത്രി പൊതുജനാരോഗ്യ വിഭാഗം നാദാപുരം ഗ്രാമപ്പഞ്ചായത്തിലെ 35 സ്ഥാപനങ്ങളിൽ പരിശോധന നടത്തി.

വൃത്തിഹീനമായും പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഹാനികരമായും പ്രവർത്തിച്ച കുമ്മങ്കോട് ഹോട്ടൽ പാരഡൈസ്, ഹോട്ടൽ തറവാട്, ചേലക്കാട് മത്സ്യ ബൂത്ത്, കുമ്മങ്കോട് കള്ള്ഷാപ്പ്, കല്ലാച്ചി ടൗണിലെ സി.ബി. സ്റ്റോർ എന്നീ സ്ഥാപനങ്ങൾ താത്‌കാലികമായി നിർത്തിവെക്കാൻ ആരോഗ്യവിഭാഗം ഉത്തരവിട്ടു.

നിയമലംഘനം നടത്തിയ പതിനൊന്ന് സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി. പരിശോധനയ്ക്ക് നാദാപുരം ഹെൽത്ത് ഇൻസ്പെക്ടർ സുരേന്ദ്രൻ കല്ലേരി, ജെ.എച്ച്.ഐ. മാരായ പി.കെ. പ്രജിത്ത്, കെ. കുഞ്ഞുമുഹമ്മദ്, കെ. പ്രസാദ്, ബിജു, പ്രശാന്ത് എന്നിവർ നേതൃത്വംനൽകി .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/44257/order-to-close-kummankode-toll-shop-and-chelakkad-fish-booth)